റിയാദിലെ ഫാക്ടറിയിലുണ്ടായ തീയണക്കാൻ സിവിൽ ഡിഫൻസിന്റെ ശ്രമം
റിയാദ്: റിയാദ് സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിൽ വൻ അഗ്നിബാധ. സിവിൽ ഡിഫൻസ് റെസ്ക്യു ആൻഡ് ഫയർ വിങ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇരുണ്ട പുക ഉയർന്നുപൊങ്ങിയെങ്കിലും സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ അവസരോചിത ഇടപെടൽ കാരണം ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തുള്ള വാഹനങ്ങളും മറ്റും ഉടൻ നീക്കംചെയ്തിരുന്നു. അപകട കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.