1. റോബർട്ട് ജോൺ, 2. തീപിടിത്തമുണ്ടായ കാർ സർവിസ് സ്റ്റേഷൻ
Posted On
date_range Updated On
date_range റിയാദിലെ കാർ സർവിസ് സ്റ്റേഷനിൽ തീപിടിത്തം; മലയാളി മരിച്ചു
റിയാദ്: കാർ സർവിസ് സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) മരിച്ചത്. ബുധനാഴ്ച പുലർച്ചെ റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപ സനാഇയിലെ സർവിസ് സ്റ്റേഷനുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിബാധയുണ്ടായ സമയത്ത് സർവിസ് സ്റ്റേഷനിൽ 18 പേരുണ്ടായിരുന്നെന്നും റോബർട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു. നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയിട്ടാണ് കൂടെയുണ്ടായിരുന്നവർ പുറത്തേക്കോടിയതത്രെ.
ദീർഘകാലം സൗദിയിലുണ്ടായിരുന്ന റോബർട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.