ജി​ദ്ദ​യി​ലെ ഒ​രു ഗോ​ഡൗ​ണി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

ജി​ദ്ദ​യി​ൽ 83 ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു

ജി​ദ്ദ: ജി​ദ്ദ​യി​ൽ ഒ​രു ​ഗോ​ഡൗ​ണി​ൽ നി​ന്ന്​ 83 ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ജി​ദ്ദ ന​ഗ​ര​ത്തി​​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ​ അ​ൽ​മു​ലൈ​സ​യി​ലെ ഒ​രു ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യും പു​ക​യി​ല മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​ൽ​ഡ് മോ​ണി​റ്റ​റി​ങ്​ സം​ഘ​മാ​ണ്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ക​യി​ല ഗോ​ഡൗ​ൺ ക​ണ്ടെ​ത്തി​യ​ത്​. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും പാ​ക്ക് ചെ​യ്യു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും നി​യ​മ​ലം​ഘ​ക​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത 83 ട​ൺ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - 83 tons of tobacco products destroyed in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.