ഹറമൈൻ ട്രെയിനിൽ കയറുന്ന തീർഥാടകർ
Posted On
date_range Updated On
date_range റമദാനിൽ ഹറമൈൻ ട്രെയിൻ ഉപയോഗിച്ചത് 8.18 ലക്ഷം തീർഥാടകർ
മക്ക: റമദാനിൽ ഹറമൈൻ ട്രെയിൻ സർവിസുകൾ ഉപയോഗപ്പെടുത്തിയത് 8.18 ലക്ഷം തീർഥാടകർ. അഞ്ച് സ്റ്റേഷനുകളിലൂടെ 2,540 ട്രിപ്പുകളിലായാണ് ഇത്രയധികം തീർഥാടകർ സഞ്ചരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 265 ശതമാനം വർധനയുണ്ട്. ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ ഓപറേറ്ററായ സൗദി-സ്പാനിഷ് ട്രെയിൻ പ്രോജക്ട് കമ്പനി, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് സംയോജിത കർമപദ്ധതി നടപ്പാക്കിയതെന്ന് എസ്.എ.ആർ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ മുഅത്ത് ഹമിദാദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.