Posted On
date_range Updated On
date_range ബസുകളിൽ തീർഥാടകരുടെ സഹായത്തിന് 600 ഗൈഡുകൾ
ജിദ്ദ: ഹജ്ജ് വേളയിൽ ബസുകളിൽ തീർഥാടകരെ സഹായിക്കാൻ 600 ഗൈഡുകൾ. മക്കയിലെ തീർഥാടകരുടെ ബസുകൾക്കായുള്ള ഗൈഡൻസ് ഓഫിസാണ് ഇത്രയും പേരെ ഒരുക്കിയത്. ബസുകളെത്തുന്ന സ്ഥലങ്ങളിൽ തീർഥാടകരെ സ്വീകരിക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നതിനാണ് ഇത്രയും പേരെ സജ്ജരാക്കിയതെന്ന് ഓഫിസ് മേധാവി അബ്ദുല്ല സിന്ദി പറഞ്ഞു.
ഓരോരുത്തർക്കും പ്രത്യേക സ്ഥലങ്ങൾ നിർണയിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും താമസസ്ഥലങ്ങളിൽ തീർഥാടകരെ വേഗത്തിലെത്തിക്കുന്നതിനും സ്മാർട്ട് ടാബ്ലറ്റുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.