കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉംറ നിർവഹിച്ചത്​ 54 ലക്ഷം തീർഥാടകർ

മക്ക: 2025 ലെ രണ്ടാം പാദത്തിൽ സൗദിക്കകത്തും പുറത്തുമുള്ള ആകെ ഉംറ തീർഥാടകരുടെ എണ്ണം 54 ലക്ഷമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്​റ്റാറ്റിസ്​റ്റിക്സ് വ്യക്തമാക്കി. ഇതിൽ 33 ലക്ഷം പുരുഷന്മാരും 20 ലക്ഷം സ്ത്രീകളുമാണ്. ആഭ്യന്തര തീർഥാടകരാണ് ഭൂരിഭാഗവും, ആകെ 41 ലക്ഷം. ആഭ്യന്തര തീർഥാടകരിൽ 26 ലക്ഷം പുരുഷന്മാരും 14 ലക്ഷം സ്ത്രീകളുമാണ്. സൗദി തീർഥാടകരുടെ എണ്ണം 21 ലക്ഷത്തിലെത്തി. ഇത് മൊത്തം ആഭ്യന്തര തീർഥാടകരുടെ 51.6 ശതമാനമാണ്​. വിദേശത്തുനിന്നുള്ള തീർഥാടകരുടെ എണ്ണം 13 ലക്ഷത്തിലെത്തി.

ഇതേ കാലയളവിൽ സൗദിക്ക് പുറത്തുനിന്നുള്ള തീർഥാടകരുടെ ആകെ എണ്ണം 13 ലക്ഷം ആണെന്നും അവരിൽ പുരുഷന്മാരുടെ എണ്ണം ആറ്​ ലക്ഷത്തിലേറെയാണെന്നും ഇത് വിദേശത്തുനിന്നുള്ള മൊത്തം തീർഥാടകരുടെ 49.3 ശതമാനം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ എണ്ണം 6,70,000-ത്തിലധികമാണെന്നും ഇത് 50.7 ശതമാനം ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

വിദേശത്തുനിന്ന് വിമാനത്താവളങ്ങൾ വഴി എത്തുന്ന തീർഥാടകരുടെ ശതമാനം 71.6 ശതമാനമാണെന്നും കരത്തുറമുഖങ്ങൾ വഴിയെത്തുന്ന തീർഥാടകരുടെ ശതമാനം 28.2 ശതമാനമാണെന്നും കടൽ തുറമുഖങ്ങൾ വഴി എത്തുന്ന തീർഥാടകരുടെ ശതമാനം 0.2 ശതമാനമാണെന്നും സ്ഥിതിവിവരക്കണക്കുകളിലുണ്ട്. ആഭ്യന്തര തീർഥാടകരിൽ 62.9 ശതമാനം പേർ കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ചതായി ഫലങ്ങൾ കാണിക്കുന്നു. 28.7 ശതമാനം പേർ വ്യക്തിഗതമായി ഉംറ നിർവഹിച്ചു. സുഹൃത്തുക്കളോടൊപ്പം ഉംറ നിർവഹിച്ചവരുടെ ശതമാനം വളരെ കുറവാണ്.

ഇക്കാലയളവിൽ മദീനയിലെത്തിയത്​ ഏകദേശം 37.7 ലക്ഷം പേരാണ്​. സൗദിക്ക് പുറത്തുനിന്ന് മദീനയിലെത്തിയത്​ 21 ലക്ഷമാണ്. ഇതിൽ 46.1 ശതമാനം പുരുഷന്മാരും 53.9 ശതമാനം സ്ത്രീകളുമാണ്. സൗദിക്കകത്തുനിന്ന് മദീന സന്ദർശിച്ചവരുടെ ആകെ എണ്ണം ഏകദേശം 17 ലക്ഷത്തിലെത്തി. അവരിൽ 7,66,200 പേർ സൗദി സന്ദർശകരായിരുന്നു. ഇത് മൊത്തം 46 ശതമാനമാണ്. രാജ്യത്തിനകത്തുനിന്നുള്ള സൗദിയിതര സന്ദർശകരുടെ എണ്ണം 8,99,200 ആണ്. ഇത് 54 ശതമാനമാണ്. ആഭ്യന്തര സന്ദർശകരിൽ 68.5 ശതമാനം പുരുഷന്മാരും 31.5 ശതമാനം സ്ത്രീകളുമാണ്.

Tags:    
News Summary - 5.4 million pilgrims performed Umrah in the last three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.