സൗദിയിൽ 51 പുതിയ കേസുകൾ

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി 51 പേർക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 562 ആയി. രണ്ടുപേർ കൂടി തിങ്കളാഴ്​ച സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 19 ആയി.

പുതുതായി സ്ഥിരീകരിച്ച രോഗികളിൽ 18 പേർ റിയാദിലാണ്​. 12 പേർ മക്കയിലും. താഇഫിൽ ആറ്​, ബീശയിൽ അഞ്ച്​, ദമ്മാമിലും ഖത്വീഫിലും മൂന്ന്​ വീതം, ജീസാനിൽ രണ്ട്​, നജ്​റാൻ, ഖുൻഫുദ എന്നിവിടങ്ങളിൽ ഒ​േരാന്ന്​ വീതവുമാണ്​ തിങ്കളാഴ്​ച സ്ഥിരീകരിച്ചത്​.

Tags:    
News Summary - 51 new covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.