റിയാദ്: സൗദി അറേബ്യയിൽ ഒറ്റദിവസം അയ്യായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 4919 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും ഉയരത്തിലെത്തുന്നത് ഇതാദ്യമായാണ്. ആകെ രോഗബാധിതരുടെ എണ്ണം 1,41,234 ആയി. 24 മണിക്കൂറിനിടെ 39 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് അപഹരിച്ച ആകെ ജീവനുകളുടെ എണ്ണം 1091 ആയി.
ജിദ്ദയിൽ തുടർച്ചയായി രണ്ടക്കത്തിലാണ് മരണങ്ങൾ. 18 പേരുടെ മരണമാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. റിയാദ് (7), മക്ക (5), ദമ്മാം (3), മദീന (1), നജ്റാൻ (1), അറാർ (1), നാരിയ (1), ഹുറൈംല (1), അൽഖുവയ്യ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്.
രാജ്യത്താകെ പുതുതായി 2122 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 91,662ഉം രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 48481ഉം ആയി. അതിൽ 1859 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
മരണനിരക്കിൽ ജിദ്ദ മുന്നിൽ തന്നെ തുടരുകയാണ്. 394 പേർ ജിദ്ദയിലും 339 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 119 ആയി. രാജ്യത്തെ ചെറുതും വലുതുമായ 187 പട്ടണങ്ങളിലേക്ക് രോഗം പടർന്നു. പുതുതായി 23,484 സ്രവസാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,167,766 ആയി.
പുതിയ രോഗികൾ:
റിയാദ് 2371, മക്ക 282, ജിദ്ദ 279, ഹുഫൂഫ് 273, മദീന 156, ത്വാഇഫ് 140, ദമ്മാം 137, ദഹ്റാൻ 123, ഖോബാർ 114, ഖമീസ് മുശൈത് 100, ബുറൈദ 67, അബഹ 58, അൽമുബറസ് 56, ഹഫ-ർ അൽബാത്വിൻ 54, അൽഖർജ് 46, ജുബൈൽ 39, നജ്റാൻ 39, ദറഇയ 39, വാദി അൽദവാസിർ 33, ഖത്വീഫ് 32, സഫ്വ 26, അൽഅയൂൻ 23, അൽബാഹ 17, റാസതനൂറ 17, ഹുറൈംല 17, അൽറസ് 16, അൽഖുവയ്യ 16, ഖുലൈസ് 15, അൽജഫർ 14, ഖുൻഫുദ 13, ബീഷ 13, യാംബു 12, റാനിയ 11, അഹദ് റുഫൈദ 11, ലൈല 11, ദുർമ 11, അൽദിലം 10, ഹാഇൽ 9, മഖ്വ 8, അൽദായർ 8, അൽമജാരിദ 7, സബ്ത് അൽഅലായ 7, ഹുത്ത ബനീ തമീം 7, ശറൂറ 7, ഉനൈസ 6, അൽഖഫ്ജി 6, ജീസാൻ 6, അയൂൻ അൽജുവ 6, അൽറയീൻ 6, സുലൈയിൽ 6, അഫീഫ് 5, റൂമ 5, താദിഖ് 5, അൽനമാസ് 5, അൽമൻദഖ് 4, അൽഹർജ 4, ബലാസ്മർ 4, തനൂമ 4, ബേയ്ഷ് 4, ബിജാദിയ 4, റഫാഇ അൽജംഷ് 4, വുതെലൻ 4, തത്ലീത് 4, അഖീഖ് 4, മിദ്നബ് 3, ദഹ്റാൻ അൽജനൂബ് 3, വാദി ബിൻ ഹഷ്ബൽ 3, വാദി അൽഫറഅ 3, ഖുറയാത് അൽഉൗല 3, അല്ലൈത് 3, അറാർ 3, സാജർ 3, ഹനാഖിയ 3, ഖൈബർ 2, അൽസിയ 2, അൽബദാഇ 2, ബുഖൈരിയ 2, ഖുസൈബ 2, തുറൈബാൻ 2, അൽഖറഇ 2, അൽമദ്ദ 2, മഹായിൽ അസീർ 2, അൽബഷായർ 2, അൽബത്ഹ 2, അബൂഅരീഷ് 2, സാംത 2, മുസാഹ്മിയ 2, ബൽജുറഷി 2, ഖിൽവ 1, സകാക 1, മഹദ് അൽദഹബ് 1, അൽഖുവാര 1, ദരിയ 1, അമുവയ്യ 1, അൽസഹൻ 1, ദലം 1, തുർബ 1, അൽഫർഷ 1, റിജാൽ അൽമ 1, തമീർ 1, നാരിയ 1, അൽഅയ്ദാബി 1, സബ്യ 1, അഹദ് അൽമസ്റഅ 1, റാബിഗ് 1, ഹബോണ 1, മജ്മഅ 1, മറാത് 1, റുവൈദ അൽഅർദ 1, അൽഗാര 1.
മരണസംഖ്യ:
ജിദ്ദ 397, മക്ക 339, റിയാദ് 119, മദീന 76, ദമ്മാം 43, ഹുഫൂഫ് 24, ത്വാഇഫ് 13, തബൂക്ക് 13, ഖത്വീഫ് 9, ബുറൈദ 7, ബീഷ 7, അൽഖോബാർ 5, ജീസാൻ 6, അറാർ 4, ജുബൈൽ 3, സബ്യ 3, ഹഫർ അൽബാത്വിൻ 3, യാംബു 2, അൽമുബറസ് 2, നാരിയ 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, ഹാഇൽ 1, ഖുൻഫുദ 1, ബേയ്ഷ് 1, അൽബാഹ 1, ഹുറൈംല 1, അൽഖുവയ്യ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.