സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ
റിയാദ്: 2017 മുതൽ സൗദിയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അകാല മരണനിരക്ക് 40 ശതമാനം കുറഞ്ഞതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു.
അന്ന് രാജ്യത്ത് ആരോഗ്യ ക്ലസ്റ്ററുകൾ രൂപപ്പെടുത്തിയതിന് ശേഷം ആധുനിക ആരോഗ്യ പരിപാലന മാതൃക പദ്ധതി ഓരോ പൗരന്റെയും ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്.
സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾ ഉൾപ്പെടെ രണ്ട് കോടിയിലധികം ഗുണഭോക്താകൾ ഈ പദ്ധതിയിലുണ്ട്. 2017 മുതൽ റോഡപകടങ്ങൾ മൂലമുള്ള മരണനിരക്ക് 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.