ജിദ്ദ: 2021 മേയ് അവസാനത്തോടെ സൗദി അറേബ്യയിൽ 30 ലക്ഷം ഡോസ് ഫൈസറിെൻറ കോവിഡ് വാക്സിൻ എത്തുമെന്ന് പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ 10 ലക്ഷം ഡോസ് എത്തും. കോവിഡ് പ്രതിരോധിക്കുന്ന മറ്റു വാക്സിനുകൾക്കും ആവശ്യമായ പരിശോധനകൾ നടത്തിയശേഷം രാജ്യത്ത് അംഗീകാരം നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
സമഗ്ര പഠനത്തിനും അവലോകനത്തിനും ശേഷമാണ് ഡിസംബർ ആദ്യ വാരത്തിൽ രാജ്യത്ത് ഫൈസർ ബയോടെക് വാക്സിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങളിലും പഠനങ്ങളിലും വാക്സിെൻറ ഗുണമേന്മ, ഫലപ്രാപ്തി, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തിയിരുന്നു.
വാക്സിൻ ഉൽപാദന ഘട്ടങ്ങളും നിലവാരവും ഉൽപന്നത്തിെൻറ വിശ്വാസ്യതയുമെല്ലാം ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം ഡേറ്റ അവലോകനം ചെയ്ത് വാക്സിനുകളുടെ ഗുണനിലവാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് അതോറിറ്റി പരിശോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.