യാംബു: സൗദി അറേബ്യയിൽ എണ്ണയിതര കയറ്റുമതിയിൽ വൻ വർധന രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ജൂണിൽ എണ്ണയിതര കയറ്റുമതിയുടെ (പുനർ കയറ്റുമതി ഉൾപ്പെടെ) മൂല്യം 3,000 കോടി റിയാലിലെത്തി. കഴിഞ്ഞവർഷം ഇതേ മാസത്തെ കയറ്റുമതിയുടെ മൂല്യം 2,400 കോടി റിയാലായിരുന്നു. ഈവർഷം 600 കോടി വർധന രേഖപ്പെടുത്തി 26.8 ശതമാനത്തിൽ എത്തിയതായി പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി. 2022 ജൂണിലെ സൗദിയിലെ ഇന്റർനാഷനൽ ട്രേഡ് പബ്ലിക്കേഷൻ പ്രകാരം രാജ്യത്തെ ചരക്കുകയറ്റുമതിയുടെ മൂല്യം 14,800 കോടി റിയാലായി. കഴിഞ്ഞവർഷം ജൂണിൽ 8,400 റിയാൽ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. 6,400 റിയാലിന്റെ വർധനവോടെ ഇത്. 75.2 ശതമാനത്തിലെത്തി. അതോറിറ്റി പുറത്തുവിട്ട ഡേറ്റ പ്രകാരം സൂചിപ്പിക്കുന്നത് 2022 ജൂണിലെ എണ്ണ കയറ്റുമതിയുടെ മൂല്യം 11,800 കോടി റിയാലാണ്.
ഈ വർഷം ജൂണിൽ സൗദി അറേബ്യയിലെ ചരക്ക് ഇറക്കുമതിയുടെ മൂല്യം 6,000 കോടി റിയാലിലെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിലെ 4,700 റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ 1,300 കോടി റിയാൽ വർധനയോടെ ഇത് 28.9 ശതമാനത്തിലെത്തിയതായും അധികൃതർ വ്യക്തമാക്കി. ഈ വർഷം രണ്ടാംപാദത്തിൽ രാജ്യത്തെ മൊത്തം ചരക്കുകയറ്റുമതി 43,000 കോടി റിയാലാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം രണ്ടാം പാദത്തിൽ 23,200 കോടി റിയാൽ ആയിരുന്നു. 2022ന്റെ രണ്ടാം പാദത്തിൽ എണ്ണ കയറ്റുമതി മൂല്യം 34,400 കോടി റിയാലിലെത്തി. 2021ന്റെ രണ്ടാം പാദത്തിൽ 16,600 കോടി റിയാൽ താരതമ്യപ്പെടുത്തുമ്പോൾ 17,800 റിയാൽ വർധനയോടെ 106.5 ശതമാനം വളർച്ച നേടിയതായും ആതോറിറ്റി സൂചിപ്പിച്ചു. ഈവർഷം ആദ്യ ആറുമാസത്തെ ഇറക്കുമതി മൂല്യം 17,100 കോടി റിയാലിലെത്തി. 3,100 കോടി റിയാൽ വർധനയോടെ 21.7ശതമാനം ഇറക്കുമതി മൂല്യം രേഖപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.