റിയാദ്: സൗദി അറേബ്യയിൽ 212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 160 പേർ കോവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 365775 ഉം രോഗമുക്തരുടെ എണ്ണം 357337 ഉം ആയി. ആകെ മരണസംഖ്യ 6342 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2096 ആയി ഉയർന്നു.
ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 326 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 83, കിഴക്കൻ പ്രവിശ്യ 39, മക്ക 35, മദീന 21, വടക്കൻ അതിർത്തി മേഖല 9, ഖസീം 8, നജ്റാൻ 6, അൽബാഹ 3, ഹാഇൽ 3, അസീർ 2, ജീസാൻ 1, അൽജൗഫ് 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.