ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും വി.എഫ്.എസ് പ്രതിനിധികളും ഏപ്രിൽ മാസത്തിൽ വിവിധ നഗരങ്ങൾ സന്ദർശിക്കുന്നു. ബിഷ, മദീന, യാംബു, നജ്‌റാൻ, അബഹ എന്നിവിടങ്ങളിലെ പ്രവാസികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുക.
കോൺസുലേറ്റ് അധികൃതർ അറിയിച്ചതനുസരിച്ചുള്ള സന്ദർശന തീയതികളും സ്ഥലങ്ങളും താഴെ പറയുന്നവയാണ്:
നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉദ്യോഗസ്ഥർ സേവന സന്നദ്ധരായിരിക്കും. പാസ്‌പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ പ്രധാന കോൺസുലർ സേവനങ്ങൾ ഈ സന്ദർശനത്തിലൂടെ പ്രവാസികൾക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ളവർ മുൻകൂട്ടി അപോയിന്റ്മെന്റ് എടുക്കേണ്ടത് നിർബന്ധമാണ്. സന്ദർശന തീയതിക്ക് ഏഴ് ദിവസം മുമ്പ് മുതൽ അപ്പോയന്റ്മെന്റുകൾ ബുക്ക് ചെയ്യാം. വി.എഫ്.എസ് ഗ്ലോബലിന്റെ ഔദ്യോഗിക ലിങ്ക് വഴി 'ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം' എന്ന മുൻഗണന ക്രമത്തിലായിരിക്കും ടോക്കണുകൾ ലഭിക്കുക.
സൗദി അധികൃതർ നൽകിയിട്ടുള്ള നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വേണം സേവനങ്ങൾ പ്രയോജനപ്പെടുത്താനെന്ന് കോൺസുലേറ്റ് അധികൃതർ പ്രത്യേകം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.