പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജ​ലീ​ൽ മാ​ട​മ്പ്ര​ക്ക് ജി​ദ്ദ കൂ​റ്റ​മ്പാ​റ പ്ര​വാ​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

ജലീൽ മാടമ്പ്രക്ക് ജിദ്ദ കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

ജിദ്ദ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക സന്നദ്ധ പ്രവർത്തകൻ ജലീൽ മാടമ്പ്രക്ക് ജിദ്ദയിലെ കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് സമീർ കല്ലുങ്ങൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗം ‘ജാപ്പ’ പ്രസിഡൻറ് അനീസ് തട്ടിയേക്കൽ ഉദ്ഘാടനം ചെയ്തു.

മൂന്ന് പതിറ്റാണ്ടോളം പ്രവാസ ലോകത്ത് സജീവമായിരുന്ന ജലീൽ മാടമ്പ്ര, സ്വന്തം നാടായ കൂറ്റമ്പാറയുടെയും പ്രവാസ സമൂഹത്തിെൻറയും ഉന്നമനത്തിനായി നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. ചടങ്ങിൽ ശിഹാബ് പൊറ്റമ്മൽ (ജാപ്പ സെക്രട്ടറി), അഷ്റഫ് മാങ്കായി (രക്ഷാധികാരി, കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ), ജാപ്പ എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ മുണ്ടശേരി, ടി.പി. മുനീർ, മനാഫ് പാറക്കപ്പാടം, കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ മീഡിയേറ്റർ കെ.വി. സിറാജ് എന്നിവർ സംസാരിച്ചു. റഹ്മത്തുല്ല പൂതൻകോട് നന്ദി പറഞ്ഞു.

Tags:    
News Summary - Jeddah Koottampara Expatriate Association bids farewell to Jaleel Madambara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.