Posted On
date_range Updated On
date_range 2025ലെ ഫോർമുല വൺ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 18 മുതൽ 20 വരെ ജിദ്ദയിൽ
ജിദ്ദ: 2025 ലെ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 18 മുതൽ 20 വരെയാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘടകർ അറിയിച്ചു. ജിദ്ദ കോർണിഷ് സർക്യൂട്ടാണ് മത്സരവേദി. മൊത്തം 24 റൗണ്ട് മത്സരങ്ങളാണ് അടുത്ത സീസണിലുണ്ടാവുക.മത്സരങ്ങളുടെ അഞ്ചാം ഘട്ടമായിരിക്കും സൗദിയിൽ നടക്കുന്നത്. മാർച്ചിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പ് ഡിസംബറിൽ അബൂദബിയിൽ സമാപിക്കുമെന്ന് എഫ് വൺ സംഘാടകർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫോർമുല വൺ മത്സരങ്ങൾക്ക് തുടക്കമിട്ടതിന്റെ 75 വർഷം ആഘോഷിക്കുന്ന സന്ദർഭം കൂടിയാണ് 2025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.