റിയാദ്: ഹാഇലിൽ നിന്ന് ഉംറക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് യുവതി മരിച്ചു. കോഴിക്കോട് കൊടുവള്ളിക്കടുത്ത് പൂനൂർ സ്വദേശി അബൂബക്കർ സിദ്ദീഖിെൻറ ഭാര്യ സഫീനയാണ് (29) മദീനയിൽ നിന്ന് 175 കിലോമീറ്റർ അകലെ അൽ ഹംനയിൽ കാർ ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്്. ഇവരുടെ മകൻ മുന്നര വയസുള്ള മുഹമ്മദ് ഷംനാദിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മദീന കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഹാഇലിൽ ജോലി ചെയ്യുന്ന സിദ്ദീഖും സുഹൃത്ത് റംഷീദും കുടൂംബ സമ്മേതമാണ് ഉംറക്ക് പുറപ്പെട്ടത്. സംഘത്തിൽ മൂന്ന് കുട്ടികളാണുണ്ടായിരുന്നത്. റംഷിദിനും ഭാര്യക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. സിദ്ദീഖിന് നിസ്സാര പരിക്കാണ്. കൊടുവള്ളി കരുവൻ പൊയിൽ പാറക്കൽ അഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകളാണ് മരിച്ച സഫീന. മൃതദേഹം അൽ ഹംന ആശുപത്രിയിൽ നിന്ന് മദീനയിലേക്ക് എത്തിക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.
ഇവർ സഞ്ചരിച്ച കാറിന് പിന്നാലെ എത്തിയ മലയാളികളുടെ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. നവോദയ പ്രവർത്തകരായ ഗഫൂർ, മുബാറക്, ഹബീബ് എന്നിവർ സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.