ദമ്മാം: ഇ.എം.എഫ് ക്ലബ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ അൽകുറാഹ് എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ഗണ്ണേഴ്‌സ് എഫ്.സി ജേതാക്കളായി.
നാല് ആഴ്ചകളായി ലീഗ് അടിസ്ഥാനത്തിൽ നടന്ന സെവൻസ് ടൂർണമെൻറിൽ നാല് ടീമുകൾ മത്സരിച്ചു. റഷീദ് ഒറ്റപ്പാലം വിന്നേഴ്സ് ട്രോഫിയും മഹ്‌റൂഫ് മഞ്ചേരി റണ്ണേഴ്‌സ് ട്രോഫിയും സമ്മാനിച്ചു.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഹസ്ബി കോഴിക്കോടും ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായി മുജീബും മികച്ച സ്റ്റോപ്പർ ബാക്കായി അനീഷ് കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും കൂടുതൽ ഗോൾ നേടിയത് ബഷീർ കൊടിയത്തൂരും നവാസ് കൊടിയത്തൂരുമാണ്. ഷറഫു പാറക്കൽ, നൗഫൽ പരി, അൻവർ വാഴക്കാട്, സജാദ് പാറക്കൽ, ഷാഫി കൊടുവള്ളി, നവാസ് തൃപ്പനഞ്ചി, ഹിജാസ് മീനങ്ങാടി, റിയാസ് ചെറുവാടി, അംജദ് പുത്തൂർമഠം, നസീം പെരിങ്ങാട്ടുതൊടി, നജാദ് മഞ്ചേരി, സഹദ് കോഴിക്കോട്, നൗഫൽ ചെറുവാടി, റഫീഖ് വടക്കാഞ്ചേരി എന്നിവർ ടൂർണമെൻറിന് നേതൃത്വം കൊടുത്തു.
നഷീദ് ചെറുവാടി, നസീർ കോഴിക്കോട്, റാഷിദ് കാസർകോട് എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.