???????????? ??????????? ???????? ???????????? ??????????????? ????? ??????? ????????????

സൗദി-ഇന്ത്യ ബന്ധം പൂത്തുലഞ്ഞു; ജനാദിരിയക്ക്​ കൊടിയേറി

റിയാദ്​: സൗദി-ഇന്ത്യ ബന്ധം പൂത്തുലഞ്ഞ വേദിയിൽ രാജ്യ​ത്തെ ഏറ്റവും വലിയ പൈതൃകോത്സവം ‘ജനാദിരിയ’ സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​തു. പൈതൃകഗ്രാമത്തിൽ ​ൈവകീട്ട്​ നാലു​ മണിയോടെ ആരംഭിച്ച ഒട്ടകയോട്ട മത്സരത്തോടെയാണ്​ ഉദ്​ഘാടന ചടങ്ങുകൾക്ക്​ തുടക്കമായത്​. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ മുഖ്യാതിഥിയായി. നാഷനൽ ഗാർഡ്​ സംഘടിപ്പിക്കുന്ന സൗദി ദേശീയ പൈതൃകോത്സവത്തിൽ ഇത്തവണ ഇന്ത്യയാണ്​ അതിഥിരാജ്യം. ഉദ്​ഘാടനത്തി​ന്​ മുന്നോടിയായി സുഷമ സ്വരാജ്​ സൽമാൻ രാജാവുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്​തു. വിദേശകാര്യമന്ത്രി ആദിൽ ജുബൈറിനെയും സുഷമ കണ്ടു. 
കുവൈത്ത്​, ബഹ്​റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചു. തുടർന്ന്​ നടന്ന സംഗീതവിരുന്ന്​ വീക്ഷിക്കാൻ സൽമാൻ രാജാവുമെത്തി. ജനാദിരിയയിലെ ഇന്ത്യൻ പവിലിയനും സൽമാൻ രാജാവ്​ സന്ദർശിച്ചു. ഇന്ത്യൻ സ്​കൂൾ വിദ്യാർഥികൾ സ്വാഗത ഗാനത്തോടെ അദ്ദേഹത്തെ വരവേറ്റു. സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈറിനൊപ്പം എത്തിയ സുഷമ സ്വരാജ്​ ഇന്ത്യൻ പവിലിയൻ ഉദ്​ഘാടനം ചെയ്​തു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.