???????????? ?????????????????????????? ????? ????????????? ???????

ജനാദിരിയ ഉദ്​ഘാടന വേദിയിൽ ജി.സി.സി പ്രമുഖരും

റിയാദ്: സൗദിയുടെ സാംസ്കാരിക ആഘോഷമായ ജനാദിരിയയുടെ ഉദ്​ഘാടന വേദിയിൽ ജി.സി.സി രാജ്യങ്ങളിലെ പ്രമുഖരും. ബുധനനാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷം ജനാദിരിയ നഗരിയിലത്തെിയ രാജാവിനെ ആഘോഷത്തി​​​െൻറ സംഘാടകര്‍ കൂടിയായ നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്​ദുല്‍ അസീസ് അല്‍അയ്യാഫും സഹമന്ത്രി അബ്​ദുല്‍ മുഹ്സിന്‍ ബിന്‍ അബ്​ദുല്‍ അസീസ് അത്തുവൈജിരിയും സംഘവും ചേര്‍ന്ന് സ്വീകരിച്ചു. 
ജി.സി.സി രാജ്യങ്ങളെ പ്രതീനിധീകരിച്ച് യു.എ.ഇ ശൈഖ് സായിദ് ജീവകാരുണ്യ ട്രസ്​റ്റി​​​െൻറ സെക്രട്ടറിയേറ്റ് ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ്, കുവൈത്ത് കിരീടാവകാശി ശൈഖ് നവ്വാഫ് അല്‍അഹമദ് അല്‍ജാബിര്‍ അസ്സബാഹ്, ഒമാന്‍ അന്താരാഷ്​ട്ര ബന്ധങ്ങളുടെ ഉത്തരവാദിത്തമുള്ള അസ്അദ് ബിന്‍ താരിഖ് ആല്‍ സഈദ്, ബഹ്റൈന്‍ നാഷനല്‍ ഗാര്‍ഡ് മേധാവി ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 
ജി.സി.സി നേതാക്കളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.