റിയാദ്: ഇന്ത്യൻ പവലിയനിലെ അരങ്ങിലെത്തുന്ന ഒമ്പത് കലാസംഘങ്ങളെ നയിക്കുന്നത് മലയാളി. പാലക്കാട് വെള്ളിനേഴി സ്വദേശി സന്തോഷ് നായരാണ് കഥകളി, കളരി പയറ്റ്, മണിപ്പൂരി, രാജസ്ഥാനി, കഥക്, ബോളിവുഡ്, സിനിമാറ്റിക് ഡാൻസ്, പുരുലിയ ചാവു, പഞ്ചാബി, ഗുജറാത്തി പാരമ്പര്യ കലാസംഘങ്ങളുമായി ജനദിരിയയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രലായത്തിന് കീഴിലുള്ള ഇന്ത്യൻ കോൺസെപ്റ്റ് ഓഫ് കൾച്ചറൽ റിലേഷൻസ് , സന്തോഷ് നായരുടെ ‘സദ്യ’ പെർഫോമിങ്ങ് ആർട്സ് ഗ്രൂപ്പിനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു.
കഥകളി കലാകാരനായ പിതാവ് കലാമണ്ഡലം പത്മനാഭെൻറ പാത പിന്തുടർന്നാണ് സന്തോഷ് നായർ അരങ്ങിലെത്തുന്നത്. കഥകളിയിൽ കൃഷ്ണ വേഷവും പച്ച വേഷവും കെട്ടിയാടിയിരുന്ന അദ്ദേഹം പിന്നീട് പ്രകടന കലാസംഘ നടത്തിപ്പുകാരനായി മാറി. സാംസ്കാരിക വകുപ്പിെൻറ ഗ്രാേൻറാടെ പ്രവർത്തിക്കുന്ന അർടിസ്റ്റ് ഗ്രൂപ്പ് ആണ് അദ്ദേഹത്തിെൻറ ഉടമസ്ഥതയിൽ ഉള്ള ‘സദ്യ’. 25 വർഷമായി ഈ രംഗത്തുള്ള സന്തോഷ് നായരും സദ്യയും ഇതിനകം സാംസ്കാരിക വകുപ്പിന് കീഴിൽ വിദേശ രാജ്യങ്ങളിൽ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി. െഎ.സി.സിആറിൽ രജിസ്റ്റർ ചെയ്ത പാരമ്പര്യ കലാ സംഘങ്ങളെ തെരഞ്ഞെടുത്തു നൽകുന്നതും അവർ തന്നെയാണ്.
അവരെ നയിച്ചു വിദേശത്തു പോയി പരിപാടി അവതരിപ്പിക്കലാണ് സന്തോഷിെൻറ ചുമതല. ജനാദിരിയയിൽ എത്തിയ സംഘങ്ങളിൽ ആദ്യം അരങ്ങിൽ എത്തുന്നത് കഥകളിയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് ആറു മുതലാണ് പവലിയന് മുൻ വശത്ത് ഒരുക്കിയ അരങ്ങിൽ കളിവിളക്ക് തെളിയുക.
ശേഷം 10, 11തീയതികളിൽ മണിപ്പൂരി നൃത്തമാണ്. കേരളത്തിൽ നിന്ന് എത്തിയ ഗുരു രഞ്ജൻ മുള്ളരാത്തിെൻറ നേതൃത്വത്തിലുള്ള കളരിപയറ്റ് സംഘത്തിെൻറ പ്രകടനം ഈ മാസം 20, 21 തീയതികളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.