അറബ് ലീഗില്‍ അഴിച്ചുപണി നടത്തണമെന്ന് സല്‍മാന്‍ രാജാവ് 

റിയാദ്: അറബ് ലീഗില്‍ അഴിച്ചുപണി നടത്തണമെന്നും ആവശ്യമായ പരിഷ്കരണവും പുരോഗതിയും നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ജോര്‍ദാനില്‍ ചേര്‍ന്ന 28 ാമത് അറബ് ഉച്ചകോടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലീഗിലെ സമൂലമായ അഴിച്ചുപണിയും പരിഷ്കരണവും അടിയന്തിര സ്വഭാവത്തില്‍ നടപ്പാക്കണമെന്നും രാജാവ് പറഞ്ഞു. മേഖലയില്‍ നടന്നുവരുന്ന സുപ്രധാന പ്രശ്നങ്ങളെ നാം കാണാതിരുന്നുകൂട. 
എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഫലസ്തീന്‍ പ്രശ്നത്തി​െൻറ പ്രാധാന്യം കുറക്കുന്നില്ലെന്നും രാജാവ് പറഞ്ഞു. സിറിയന്‍ പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്രസഭയുടെ 2254 ജനീവ കരാര്‍ നടപ്പാക്കണമെന്നും യമന്‍ പ്രശ്നം 2216 കരാറി​െൻറ അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നും രാജാവ് ഉണര്‍ത്തി. 
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക, ഓരോ രാഷ്ട്രത്തിനുമുള്ള അധികാരം അംഗീകരിച്ചുകൊടുക്കുക, നല്ല അയല്‍പക്ക ബന്ധം പുലര്‍ത്തുക, തീവ്രവാദത്തെ ചെറുക്കുന്നതില്‍ സഹകരിക്കുക എന്നീ നിര്‍ദേശങ്ങളും സല്‍മാന്‍ രാജാവ്   മുന്നോട്ടു വെച്ചു.
അറബ് രാഷ്ട്രനായകന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ജോർഡനിൽ ബുധനാഴ്ച ചേര്‍ന്ന ഉച്ചകോടി. സൗദി, ജോർഡന്‍, ബഹ്റൈന്‍, മൊറോക്കോ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ക്ക് പുറമെ ഈജിപ്ത്, തുനീഷ്യ, ഫലസ്തീന്‍, ലബനാന്‍, ജീബുത്തി, യമന്‍, സുഡാന്‍, സോമാലിയ, മൗറിത്താനിയ, എന്നിവിടങ്ങളിലെ പ്രസിഡൻറുമാരും ഉച്ചകോടിയില്‍ ഹാജരായി. 
യു.എ.ഇ, ഒമാന്‍, അള്‍ജീരിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ രണ്ടാം സ്ഥാനക്കാരോ പ്രധാനമന്ത്രിമാരോ രാജ്യത്തെ പ്രതിനിധീകരിച്ചപ്പോള്‍ സിറിയയുടെ പതാകക്ക് പിന്നിലെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നത് ശ്രദ്ധേയമായി. 
യു.എന്‍ സെക്രട്ടറി ജനറല്‍, അമേരിക്ക, റഷ്യ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡൻറുമാരുടെ പ്രതിനിധികള്‍ ആഫ്രിക്കന്‍ യൂനിയന്‍, യൂറോപ്യന്‍ യൂനിയന്‍, അറബ് പാര്‍ലമ​െൻറ് എന്നിവയുടെ പ്രതിനിധികള്‍ക്ക് പുറമെ ഒ.ഐ.സി സെക്രട്ടറി ജനറലി​െൻറയും സാന്നിധ്യം 28ാം ഉച്ചകോടിയെ ധന്യമാക്കി. 
അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗൈതും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ അസഫ്ദിയുമാണ്  ജോര്‍ദാന്‍ പ്രഖ്യാപനം അവതരിപ്പിച്ചത്. ദ്വിരാഷ്ട്ര തത്വത്തിലൂടെ ഫലസ്തീന്‍ പ്രശനത്തിന് പരിഹാരം കാണണമെന്നതാണ് പ്രമേയത്തിലെ മുഖ്യ ഉന്നല്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.