ഓര്‍മകളിലെ ചോരച്ചിത്രം വരച്ച് സാമിറ

സാമിറയുടെ ഉമ്മയും സഹോദരനും കൊല്ലപ്പെട്ട അപകടം
 
റിയാദ്: റോഡില്‍ പടര്‍ന്ന ഉമ്മയുടെയും സഹോദരന്‍െറയും രക്തം ചായം കൊണ്ട് വരയ്ക്കുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചു. തന്നെ അനാഥയാക്കിയ ആ അപകടത്തെ കാന്‍വാസില്‍ പുനഃസൃഷ്ടിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞ് കാഴ്ച മങ്ങി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ആ അപകടത്തിന്‍െറ കാഴ്ച സാമിറയുടെ കണ്ണില്‍ നിന്നും ഹൃദയത്തില്‍ നിന്നിനിയും മാഞ്ഞിട്ടില്ല. അതുകൊണ്ടാണല്ളോ സ്കൂളില്‍ ചിത്ര രചന മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആ അപകടം അവളുടെ ഓര്‍മയില്‍ തെളിഞ്ഞത്.

തെക്കന്‍ സൗദിയിലെ ജീസാന്‍ പ്രവിശ്യയിലെ നിംറ ഗ്രാമവാസിയാണ് 16 കാരി സാമിറ. അവളുടെ സഹോദരനും ഉമ്മയും മാസങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹൈലക്സ് വാന്‍ ടാങ്കറിന് പിറകില്‍ ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഈ അപകടത്തോടെ സാമിറ അനാഥയായി. മൂത്ത സഹോദരിമാര്‍ക്കൊപ്പമാണ് അവളിപ്പോള്‍ താമസിക്കുന്നത്. മൂന്നാം പ്രിപ്പറേറ്ററി ഗ്രേഡ് വിദ്യാര്‍ഥിനിയായ സാമിറ ഒരു ചിത്രകാരി കൂടിയാണ്. സ്കൂളില്‍ ചിത്രരചനാ മത്സരം നടക്കുമ്പോള്‍ വിഷയത്തെ കുറിച്ച് ആലോചിക്കാന്‍ അവള്‍ക്ക് അധികമൊന്നും ഉണ്ടായില്ല. തങ്ങളുടെ വാന്‍ ഇടിച്ചുതകര്‍ന്ന് റോഡില്‍ ഉമ്മയുടെയും സഹോദരന്‍െറയും രക്തം ചാലിട്ട് ഒഴുകിയ ചിത്രം തന്നെ അവള്‍ വരച്ചു. ഇതുവരയ്ക്കാന്‍ ഒരാഴ്ചയായി സാമിറ പണിപ്പെട്ടുവെന്ന് സഹോദരി പറയുന്നു. സാമിറയെ നോക്കാനായി സര്‍വകലാശാല വിദ്യാഭ്യാസം ഒഴിവാക്കിയിരിക്കുകയാണ് സഹോദരി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.