റിയാദ്: കടലിനക്കരെ ഉപേക്ഷിച്ച് പോരേണ്ടി വന്ന പ്രിയപ്പെട്ടവരെ വരവേല്‍ക്കാന്‍ ഇല്ലാത്ത കാലിന്‍െറ പ്രയാസം തരണം ചെയ്ത് ഇഖ്ബാലത്തെി. പ്രിയതമ മുബീന്‍ നിസയേയും അരുമ മക്കളായ ഉമറിനെയും ഹഫ്സയും അയാള്‍ അണച്ചുപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലെ ഈ വികാര നിര്‍ഭരരംഗത്തിന് തിങ്കളാഴ്ച പുലരിയില്‍ നിരവധിയാളുകള്‍ സാക്ഷികളായി. നീണ്ട പതിനേഴ് വര്‍ഷത്തിന് ശേഷമാണ് മുബീന്‍ നിസ മക്കളുമായി തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ എയര്‍ അറേബ്യ വിമാനത്തില്‍ വന്നിറങ്ങിയത്. ഞായറാഴ്ച വൈകീട്ട് 4.30നാണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് നാട്ടിലേക്ക് പോന്ന കുടുംബനാഥന്‍ ഒരു അപകടത്തില്‍ വലത് കാലറ്റ് തിരികെ വരാനാവാതെ കുടുങ്ങിയപ്പോള്‍ ശരണമറ്റ തള്ളപ്പക്ഷിയെ പോലെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ചിറകിനടിയിലൊതുക്കി റിയാദില്‍ കഴിയുകയായിരുന്നു അവര്‍. ഒരു മലയാളി കുടുംബം സംരക്ഷണം നല്‍കുകയും നിയമകുരുക്കുകളെല്ലാം അഴിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കുകയും ചെയ്തതാണ് പുനഃസമാഗമത്തിന് ഇടയാക്കിയത്. സ്വകാര്യ കമ്പനിയില്‍ സിസ്റ്റംസ് എന്‍ജീനിയര്‍, അധ്യാപിക തസ്തികകളിലാണ് ഇഖ്ബാല്‍ - മുബീന്‍ നിസ ദമ്പതികള്‍ 17 വര്‍ഷം മുമ്പ് റിയാദിലത്തെിയത്. ഹുറൂബും മത്ലൂബുമായി നിയമകുരുക്കില്‍ കുടുങ്ങിപ്പോയതിനാല്‍ ഈ കാലത്തിനിടക്ക് നാട്ടില്‍ പോകാനായില്ല. രണ്ട് വര്‍ഷം മുമ്പ് പുതിയ വിസയില്‍ വരാന്‍ വേണ്ടിയാണ് ഇഖ്ബാല്‍ നാട്ടില്‍ പോയത്. എന്നാല്‍ അവിടെ വെച്ച് ഒരു വാഹനാപകടത്തില്‍ പരിക്കേല്‍ക്കുകയും വലത് കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റുകയും ചെയ്തു. ഇതോടെ തിരിച്ചുവരവ് മുടങ്ങി. കുടുംബം റിയാദില്‍ ദുരിതക്കയത്തിലാവുകയും ചെയ്തു. വാടക കൊടുക്കാഞ്ഞതിനാല്‍ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടപ്പോള്‍ ഇഖ്ബാലിന്‍െറ പഴയ സഹപ്രവര്‍ത്തകന്‍ പാലക്കാട് സ്വദേശി യൂസുഫും കുടുംബവുമാണ് രക്ഷക്കത്തെിയത്. ചെന്നൈയില്‍ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഇഖ്ബാല്‍ ഇപ്പോള്‍ ഒരു വാടക വീടെടുത്താണ് ഭാര്യയേയും മക്കളേയും സ്വീകരിക്കാന്‍ കാത്തിരുന്നത്. ഒറ്റക്കാലില്‍ മുടന്തുന്ന ജീവിതവും വരുമാനമില്ലായ്മയും സ്വന്തമായി വീടില്ലായ്യും ഇനി എങ്ങനെ മുന്നോട്ടുപോകും എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ടെങ്കിലും ജന്മനാട്ടില്‍ വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.