ജിദ്ദ: കേടായ അരി വില്‍ക്കാനുള്ള ശ്രമം ബലദിയ ഉദ്യോഗസ്ഥര്‍ വിഫലമാക്കി. ജിദ്ദയുടെ തെക്ക് ഖുംറ മേഖലയിലാണ് 15 ടണ്‍ കേടായ അരി ജനൂബ് ബലദിയ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
വില്‍പനക്ക് ചാക്കുകളില്‍ നിറക്കുമ്പോഴാണ് പിടികൂടിയത്. ജനവാസമില്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിവെച്ചതായിരുന്നു ഇത്രയും ടണ്‍ അരിയെന്ന് ജനൂബ് ബലദിയ ഓഫീസ് മേധാവി എന്‍ജിനീയര്‍ മുഹമ്മദ് സഹ്റാനി പറഞ്ഞു.
നിയമ ലംഘകരായ ഒരു സംഘമാണ് ഇതിനു പിന്നില്‍. കൂട്ടിയിട്ട അരി ശ്രദ്ധയിപ്പെട്ട ഉടനെ മുഴുവന്‍ പിടികൂടുകയും നശിപ്പിക്കുകയും ചെയ്തു.
ചാക്കുകള്‍ ട്രേഡ് മാര്‍ക്കോട് കൂടിയതാണ്.
സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബലദിയ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടതായും ഓഫീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.