മക്ക: മക്കയിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ബത്ആ ഖുറൈശിലാണ് സംഭവം. ഉച്ചയോടടുത്താണ് ഹയ്യ് ബത്ആ ഖുറൈശില്‍ ഒരു ഫ്ളാറ്റില്‍ അഗ്നിബാധയുണ്ടായതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ശരീഫ് പറഞ്ഞു. നാല് നില കെട്ടിടത്തിലെ രണ്ടാം നിലയിലെ ഫ്ളാറ്റിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിക്കുകയും തീ അണക്കുകയും ചെയ്തു.
സ്പോഞ്ച് ബെഡിലേക്ക് തീ പടര്‍ന്നാണ് പുകപടലം കൂടാന്‍ കാരണം. അപകടത്തില്‍ 70 വയസ്സുള്ള വൃദ്ധയും 21 കാരിയായ യുവതിയും മരിച്ചിട്ടുണ്ട്. ഒരു സ്ത്രീക്ക് ശ്വാസ തടസ്സമനുഭവപ്പെട്ടു. സ്ഥലത്തു വെച്ച് ഈ സ്ത്രീക്ക് റെഡ്ക്രസന്‍റ് ചികില്‍സ നല്‍കിയതായും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.