റിയാദ്: സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് സുപരിചതയായ സഫിയ അജിത്തിനെ കുറിച്ചുള്ള ലഘു സിനിമക്ക് പുരസ്കാരം. രണ്ട് പതിറ്റാണ്ടിലേറെ കാലം ആതുര ശുശ്രൂഷകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായി സമൂഹത്തില്‍ തണല്‍ വിരിച്ച് നില്‍ക്കുന്നതിനിടെ പൊടുന്നനെ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയ സഫിയയുടെ കഥ പറയുന്ന ‘ആന്‍ ഓഡ് ടു സഫിയ’ എന്ന മൂന്ന് മിനുട്ട് സിനിമയാണ് യെസ് ഫൗണ്ടേഷന്‍ നടത്തിയ ‘സാമൂഹിക ചലച്ചിത്ര നിര്‍മാണ’ മത്സരത്തില്‍ മറ്റ് നാല് സിനിമകള്‍ക്കൊപ്പം പുരസ്കാരം പങ്കിട്ടത്.
രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അനുവദിക്കുന്ന 101 മണിക്കൂറിനുള്ളില്‍ സിനിമ നിര്‍മിച്ച് സമര്‍പ്പിക്കണമെന്നാണ് നിബന്ധന. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ 13 ലക്ഷം പേരാണ് ഇത്തവണ അണിനിരന്നത്. 101 മണിക്കൂറിനുള്ളില്‍ ഉരുവം കൊണ്ട ലക്ഷണക്കണക്കിന് ലഘു ചിത്രങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു ‘സഫിയക്കൊരു സങ്കീര്‍ത്തന’ത്തെ ലോക ചലച്ചിത്ര രംഗത്തെ പ്രഗത്ഭരടക്കമുള്ള ജൂറി തെരഞ്ഞെടുത്തത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്‍റ് സ്റ്റഡീസ് എന്ന സര്‍ക്കാരിതര സംഘടനയാണ് സിനിമ നിര്‍മിച്ചത്. കൈരളി ടി.വിയില്‍ ഒന്നര പതിറ്റാണ്ടായി സംപ്രേഷണം ചെയ്യുന്ന ‘പ്രവാസലോകം’ എന്ന പരിപാടിയുടെ സംവിധായകന്‍ റഫീഖ് റാവുത്തരാണ് സംവിധാനം ചെയ്തത്.
സൗദിയില്‍ ഗാര്‍ഹിക വിസകളിലത്തെിയ വിവിധ പ്രശ്നങ്ങളില്‍ കുടുങ്ങി ദുരിതത്തിലാവുകയും സഫിയയുടെ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ട് സ്വദേശങ്ങളില്‍ തിരിച്ചത്തൊനും കഴിഞ്ഞ സ്ത്രീകളിലൂടെയാണ് സഫിയ എന്ന സാമൂഹിക പ്രവര്‍ത്തകയുടെ ചിത്രം ഈ സിനിമ വരച്ചുകാട്ടുന്നത്. കണ്ണടച്ച് തുറക്കും മുമ്പ് അവസാനിക്കുന്ന സിനിമ അത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ സഫിയ എന്താണെന്ന് പ്രേക്ഷകന്‍െറ ഉള്ളുലയ്ക്കും വിധം പറഞ്ഞുവെക്കാന്‍ കഴിയുന്നു എന്നതാണ് ജൂറിയുടെ അനുകൂല വിധിയെഴുത്തിന് ഈ സിനിമയെ പ്രാപ്തമാക്കിയത്. ഫെബ്രുവരി ഒമ്പതിന് മുംബൈ വര്‍ളിയിലെ നെഹ്രു സെന്‍ററില്‍ നടക്കുന്ന യേസ് ഐ ആം ദ ചേഞ്ച് സോഷ്യല്‍ ഫിലിം ഫെസ്റ്റിവല്‍ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ആംസ്റ്റര്‍ഡാം ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍സ് ഡയറക്ടര്‍ അലേയ് ഡെര്‍ക്സ്, പ്രശസ്ത പരസ്യ ചലച്ചിത്രകാരന്‍ കൈലാഷ് സുരേന്ദ്രനാഥ്, പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും ചലച്ചിത്രകാരനുമായ പ്രതീഷ് നന്ദി, ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകയും നടിയുമായ ശബാന ആസ്മി തുടങ്ങി രാജ്യാന്തര തലത്തില്‍ പ്രശസ്തരായ 24 പേരുള്‍പ്പെട്ട പാനലാണ് സിനിമകള്‍ വിലയിരുത്തിയത്.
തിരുവല്ല സ്വദേശിനിയായ സഫിയ മുംബെയിലെ ജെ.ജെ ഹോസ്പിറ്റല്‍, യമനിലെ ഗവണ്‍മെന്‍റ് ആശുപത്രി എന്നിവിടയില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ച ശേഷമാണ് സൗദിയിലത്തെുന്നത്. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ അല്‍ഖസീം പ്രവിശ്യ, ദമ്മാം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചു.
അതിനിടയിലാണ് സാമൂഹിക പ്രവര്‍ത്തകയായി രംഗത്ത് വരുന്നതും. ഗാര്‍ഹിക വിസകളിലും മറ്റും വന്ന് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങി. അറബി, ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്ത തുടങ്ങിയ നിരവധി ഭാഷകളില്‍ അവര്‍ക്കുണ്ടായിരുന്ന പ്രാവീണ്യമാണ് സാമൂഹിക പ്രവര്‍ത്തനത്തിന് അവര്‍ക്ക് തുണയായതെന്ന് പലപ്പോഴും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകന്‍ കമാല്‍ കളമശ്ശേരി പറഞ്ഞു. ഉദരരോഗത്തെ തുടര്‍ന്ന് 2014 ജനുവരിയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 18 വര്‍ഷം മുമ്പാണ് ആമാശയത്തില്‍ മുഴ കാണുന്നത്. 36 തവണ ശസ്ത്രക്രിയക്ക് വിധേയായിട്ടുണ്ട്. ഈ രോഗാവസ്ഥയെ അവഗണിച്ചായിരുന്നു അവരുടെ സാമൂഹിക പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.