ബാലനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍

ജിദ്ദ: ബാലനെ മാരകമായി മര്‍ദിച്ച് അവശനാക്കിയ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. വടക്കന്‍ പ്രവിശ്യയായ തബൂക്കിലാണ് സംഭവം. മര്‍ദനമേറ്റ ബാലന്‍െറ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്. പിടിയിലായ അക്രമിയെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് കൈമാറിയതായി സാമൂഹിക ക്ഷേമ മന്ത്രാലയം വക്താവ് ഖാലിദ് അബുല്‍ ഖൈല്‍ അറിയിച്ചു. 
പിടിയിലായ അക്രമി ബാലന്‍െറ പിതൃസഹോദരനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ വിധവയെ ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നുവത്രെ.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.