റിയാദ്: സൗദിയില്‍ നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതിക്ക് സര്‍ക്കാര്‍ നല്‍കിവന്ന സബ്സിഡി എടുത്തുകളഞ്ഞതോടെ 193 ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തി. ഒമ്പത് വര്‍ഷമായി തുടരുന്ന സബ്സിഡിക്ക് കാലാവധി നീട്ടി നല്‍കാത്തതാണ് പുതിയ തീരുവ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് കസ്റ്റംസ് വിഭാഗം വക്താവ് ഈസ അല്‍ഈസ പറഞ്ഞു. പാല്‍, മുട്ട, ജ്യൂസ്, ടിന്നില്‍ പാക്ക്ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കാണ് ഇതുവഴി കൂടുതല്‍ വിലവര്‍ധനവ് ഉണ്ടാകുക. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആറ് മുതല്‍ 25 ശതമാനം വരെ വില വര്‍ധിക്കുമെന്ന്് കസ്റ്റംസ് വക്താവ് കൂട്ടിച്ചേര്‍ത്തു. സോപ്പ്, അലക്കുപൊടി, ആരോഗ്യ പരിരക്ഷ ഉല്‍പന്നങ്ങള്‍ എന്നിവക്ക് 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധിച്ചേക്കും.
കെട്ടിട നിര്‍മാണ വസ്തുക്കളായ ജിപ്സം ബോര്‍ഡ്, പ്ളാസ്റ്റിക് പൈപ്പുകള്‍, വാതില്‍ ആക്സസറീസ്, ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രീ-ബില്‍ഡ് കെട്ടിടങ്ങള്‍, കേബിളുകള്‍, ഇലക്ട്രിക് കണ്‍ട്രോള്‍ പാനല്‍ ഉപകരണങ്ങള്‍ എന്നിവക്ക് 12 മുതല്‍ 15 ശതമാനം വരെ വില വര്‍ധിക്കും. കെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെയും രാസവളത്തിന് അഞ്ച് മുതല്‍ 12 ശതമാനം വരെയുമാണ് വില വര്‍ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.