അവയവ ദാനത്തിന്‍െറ പ്രാധാന്യം വിളിച്ചോതി സൗദി യുവാവിന്‍െറ സൈക്കിള്‍ സഞ്ചാരം 

ദമ്മാം: അവയവ ദാനത്തിന്‍െറ പ്രാധാന്യം വിളിച്ചോതി എട്ടു രാഷ്ട്രങ്ങളിലൂടെ സൈക്കിള്‍ പര്യടനത്തിനിറങ്ങിയ സൗദി യുവാവ് ശ്രദ്ധേയനാവുന്നു. ഉമര്‍ ഉമൈര്‍ എന്ന സ്വദേശി യുവാവാണ് എട്ട് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലൂടെ 7,000 കിലോമീറ്റര്‍ താണ്ടുന്ന സൈക്കിള്‍ സഞ്ചാരത്തിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. അവയവ ദാനത്തിന്‍െറ പ്രാധാന്യം ഉദ്ഘോഷിച്ചും മനുഷ്യ ജീവന്‍ രക്ഷിക്കേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞുമാണ് സഞ്ചാരം. ഇത്തരം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കലാണ് യാത്രയുടെ മുഖ്യ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. 
യാത്രയിലുടനീളമുള്ള വിവിധ ദേശങ്ങളിലെ സംസ്കാരവും പൈതൃകവും പകര്‍ത്തിയെടുക്കാനും ലക്ഷ്യമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 17 ന് മുംബൈയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. നേരെ കേരളത്തിലേക്ക്. അവിടെ തിരുവനന്തപുരവും സന്ദര്‍ശിച്ച് ഉത്തരേന്ത്യയിലേക്ക് മടങ്ങി. ഇന്തോനേഷ്യയിലേക്കാണ് യാത്ര. മലേഷ്യ വഴി കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ നാടുകള്‍ സന്ദര്‍ശിക്കും. പലയിടത്തും സാമൂഹിക സംഘടനകളുടെയും വിദേശ കാര്യ വകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കുന്നത്. രാത്രി വിശ്രമിച്ച്, പകല്‍ മുഴുവനായും ദിവസേനെ 12 മണിക്കുറോളം സൈക്കിളില്‍ യാത്ര ചെയ്യും. ഭക്ഷണവും വെള്ളവുമടക്കം മതിയായ മുന്നൊരുക്കങ്ങളോടെ വീണ്ടും യാത്ര തുടരും. 80 ദിവസത്തിന് ശേഷം ഹോങ്കോങ്ങില്‍ യാത്രയവസാനിപ്പിക്കാനാണ് പദ്ധതി.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.