യു.എ.പി.എ ദുരുപയോഗം  പൗരാവകാശ നിഷേധം –എന്‍. ശംസുദ്ദീന്‍ 

ഖമീസ് മുശൈത്ത്: യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നത് പൗരാവകാശ നിഷേധമാണെന്ന് എന്‍. ശംസുദ്ദീന്‍ എം.എല്‍.എ. ഖമീസ് മുശൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെയും  ദേശീയതയുടെയും സര്‍വ അടയാളങ്ങളുടെയും ഉന്മൂലനത്തിലൂടെ ജനാധിപത്യത്തെ അപായപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്ര പിതാവായ ഗാന്ധിജി പോലും നിരന്തരം അവഹേളിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.  വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ്് മുഹമ്മദ് കുട്ടി മാതാപ്പുഴ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ്് ബഷീര്‍ മൂന്നിയൂര്‍, ടൗണ്‍ കമ്മിറ്റി നേതാക്കളായ ഹാഫിസ് രാമനാട്ടുകര, നജീബ് തുവ്വൂര്‍, ജമാല്‍ കടവ് എന്നിവരും പങ്കെടുത്തു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.