??????? ?????? ??????? ?????? ??????????? ????????? ????? ???????????

ആലപ്പുഴ കലാവേദി കുടുംബ കലാമേള

ജിദ്ദ: ജിദ്ദയിലെ ആലപ്പുഴ  ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ കലാസാംസ്കാരിക വേദി കുടുംബ കലാമേള  നടത്തി. സാംസ്കാരിക സമ്മേളനം രക്ഷാധികാരി  നസീര്‍ വാവക്കുഞ്ഞ് ഉദ്്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോണ്‍ വി.കറ്റാനം  അധ്യക്ഷത വഹിച്ചു. ഉമ്മന്‍ മത്തായി, അനൂപ് മാവേലിക്കര, ജേക്കബ് കുര്യന്‍, മിര്‍സ ശരീഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സിയാദ് ചുനക്കര സ്വാഗതവും  ട്രഷര്‍ അനില്‍ ചുനക്കര  നന്ദിയും പറഞ്ഞു.
ബാല വേദിയുടെ നേതൃത്വത്തില്‍ പ്രണവ് പ്രദീപ്, പ്രവീണ പ്രദീപ്, സുബ്ഹാന ഷലീര്‍, ഷിഫ്ന ഷാനവാസ്, അനഘ അനില്‍, ഐറിന്‍ റോസ് ജേക്കബ്, ക്രിസ്്റ്റി റോസ്, എന്നിവര്‍ നൃത്തം അവതരിപ്പിച്ച. സുനില്‍ തൃപ്പൂണിത്തുറ രചനയും സംവിധാനവും നിര്‍വഹിച്ച് അഭിജിത് അനില്‍, ജോയല്‍ ജോണ്‍, അലന്‍ ബേബി, പ്രണവ് പ്രദീപ്, സിറില്‍ ബേബി, ട്രാന്‍ സോണി, അജിലാല്‍ മുഹമ്മദ്, പ്രവീണ പ്രദീപ്, നഷ്വ സഹാറത് എന്നിവര്‍  വേഷമിട്ട നാടകം ശ്രദ്ധേയമായി. മിര്‍സ ഷെരീഫ്, മിനി തോമസ്, ജേക്കബ് കുരിയന്‍, അനൂപ് മാവേലിക്കര അലോഷ്യ അനൂപ്, വര്‍ഗീസ്, സുബ്ഹാന ഷലീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ഡോ. അംബേദ്്ക്കറുടെ  വട്ടമേശ സമ്മേളനത്തിന്‍െറ പുനരാവിഷ്കാരം നസീര്‍ വാവക്കുഞ്ഞു, മിര്‍സ ഷെരീഫ് , സിയാദ് ചുനക്കര , ഷെരീഫ് വെട്ടിയാര്‍, ശ്യാം നായര്‍  എന്നിവര്‍  അവതരിപ്പിച്ചു. 
പ്യാരി  മിര്‍സ  സംവിധാനം ചെയ്ത് വനിതാവേദി പ്രവര്‍ത്തകര്‍  അവതരിപ്പിച്ച ലഘു നാടകം, വീണ രാജീവ്, വര്‍ഗീസ്  എന്നിവരുടെ കവിതാ ആലാപനം, പ്രദീപ് പുന്തല, സിയാദ്, രാജീവ് പൊന്നപ്പന്‍, ശ്യാം നായര്‍ ശിവശൈലം  എന്നിവര്‍ അവതരിപ്പിച്ച  പ്രച്ഛന്ന വേഷം തുടങ്ങിയ പരിപാടികളും അരങ്ങേറി. 
രഞ്ജിത്ത്  ചെങ്ങന്നൂര്‍, ഷലീര്‍ കായംകുളം, ദിലീപ് താമരക്കുളം, ഉമ്മന്‍ മത്തായി, സോണി ജോസഫ്, ജിംസണ്‍, മന്‍സൂര്‍ ശരീഫ്, റിഷാദ് ചാരുമൂട്, ശിവന്‍പിള്ള ചേപ്പാട് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.