സൗദിയില്‍ ട്രാഫിക് നിയമങ്ങള്‍  കര്‍ശനമാക്കുന്നു 

റിയാദ്: ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കാന്‍ ട്രാഫിക് വകുപ്പ് തീരുമാനം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം 24 മണിക്കൂര്‍ തടവും നല്‍കുമെന്ന് ഒൗദ്യോഗിക വക്താവ് കേണല്‍ താരിഖ് അര്‍റുബൈആന്‍ പറഞ്ഞു. 
സിഗ്നല്‍ മുറിച്ചുകടക്കല്‍, നിശ്ചയിച്ച വേഗതയേക്കാള്‍ 25 കി.മീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍, മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കല്‍, മറ്റുവാഹനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയില്‍ ഓടിക്കുക, നമ്പര്‍ പ്ളേറ്റില്‍ കൃത്രിമം കാണിക്കുക, റോഡില്‍ വാഹനം കൊണ്ട് അഭ്യാസം കാണിക്കുക, വളവിലും തിരിവിലും മറ്റു വാഹനങ്ങളെ മറികടക്കല്‍, ഹെഡ്ലൈറ്റോ ബ്രൈകോ ഇല്ലാതെ വാഹനമോടിക്കല്‍, സ്റ്റോപ് ചിഹ്നമുള്ളിടത്ത് പൂര്‍ണമായി നിര്‍ത്താതിരിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ക്കാണ് പിഴ ശിക്ഷ ശക്മാക്കുന്നത്.

കുറ്റം ആവര്‍ത്തിച്ചാല്‍ പിഴക്ക് പുറമെ ജയില്‍ ശിക്ഷയും ലഭിക്കും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് മുമ്പ് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ആദ്യ തവണയുള്ള നിയമലംഘനത്തിന് പിഴ മാത്രമായിരിക്കും ശിക്ഷ. കുറ്റം ആവര്‍ത്തിക്കുന്നവരെ പ്രശ്നപരിഹാര സമിതിയുടെ തീര്‍പ്പിന് വിടും. 
ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ പിഴയില്‍ നിന്ന് ഒഴിവല്ളെന്നും വക്താവ് പറഞ്ഞു. മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷ ഉദ്ദേശിച്ച നടപ്പാക്കുന്ന നിയമങ്ങള്‍ വാഹനമോടിക്കുന്നവര്‍ കര്‍ശനമായി പാലിക്കണമെന്നും വക്താവ് അഭ്യര്‍ഥിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.