??????

തേള്‍ കടിയേറ്റ തൃശൂര്‍ സ്വദേശി  ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഉറക്കത്തില്‍ തേള്‍ കടിയേറ്റ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകന്‍ മുസ്തഫ (34) ആണ് മരിച്ചത്.
 ഹൗസ് ഡ്രൈവറായഇയാള്‍ ഹയ്യുല്‍ സഹാഫയിലെ സുഹൃത്തിന്‍െററ മുറിയില്‍ ഉറങ്ങുമ്പോള്‍ രാത്രിയില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. ശേഷം തളര്‍ന്നുവീണ മുസ്തഫയെ കിങ്്ഡം ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മരിച്ചു. 
മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിന് കാരണമായത് തേള്‍ കടിയേറ്റതാണെന്ന് മെഡിക്കല്‍ റിപോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്. ഭാര്യ: ഷാജി. മകന്‍ ഹിഷാമിനെ (15) കൂടാതെ ഒമ്പതും ഏഴും വയസുമുള്ള രണ്ടു പെണ്‍മക്കളുമുണ്ട്്.  മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.