?.?.??.?? ?????? ????????? ??????? ?????? ????????????? ????????????? ????????? ???? ??????? ??????????????

തൃശൂര്‍ ജില്ല ഒ.ഐ.സി.സി വാര്‍ഷികം ആഘോഷിച്ചു

ദമ്മാം: ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അഞ്ചാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്‍റ് ഇ.എം ഷാജി മോഹന്‍ അധ്യക്ഷത വഹിച്ചു. അല്‍ഖൊസാമാ സ്കൂള്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ശ്രീദേവി മേനോന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. കെ.വൈ സുധീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സി.അബ്ദുല്‍ ഹമീദ്, രമേഷ് പാലക്കാട്, ഇ.കെ.സലിം, സിന്ദു ബിനു, സക്കീര്‍ ഹുസൈന്‍, റഷീദ് ഇയ്യാല്‍, കൃഷ്ണദാസ്, ഷണ്‍മുഖന്‍ തളിക്കുളം എന്നിവര്‍ സംസാരിച്ചു. അഹമ്മദ് പുളിക്കല്‍, ശ്രീദേവി മേനോന്‍, നാസ് വക്കം, സിറാജ് പുറക്കാട്, നിസാര്‍ മാന്നാര്‍, അലി കളത്തിങ്കല്‍, മുജീബ് റഹുമാന്‍), അനില്‍ കുറിച്ചിമുട്ടം, പി.ടി.അലവി എന്നിവരെ ആദരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ നിന്നും  പത്താം ക്ളാസില്‍ എറ്റവും കുടുതല്‍ മാര്‍ക്ക് വാങ്ങിയ ക്രിസ്റ്റിന ചാര്‍ളി, മരിയ ഗ്രേസ് എന്നിവര്‍ക്കും ഉപഹാരം നല്‍കി. 
അനുഗ്രഹ, ദേവിക,  മയൂരി, ഡാസ്ലിങ്ങ് സ്റ്റാര്‍, കൃതിമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. നാസര്‍ ആലപ്പി, സാന്‍ന്ദ്ര ഡിക്സണ്‍, ജിന്‍ഷാ ഹരിദാസ്, ആഷിക് നാസര്‍, സുരേഷ് കൊല്ലം, സംഗീത ആനന്ദ്, ജസീര്‍ കണ്ണൂര്‍, മനോജ്, പ്രസിജ കൃഷ്ണദാസ്, റയ്ഹാന്‍  ഹനീഫ്, റീജ അന്‍വര്‍, നിരജ്ഞന്‍ ബിന്‍സ്, കല്യാണി ബിനു, അനുഭവ്  ബാബു, സൗജന്യ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നസീബ് കലാഭവന്‍ അവതരിപ്പിച്ച മിമിക്സ് കോമഡി ഷോ അരങ്ങേറി. കെ.ബി ഡൊമിനി, ഷെരീഫ് വാടാനപ്പള്ളി, സബീന അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.  ജനറല്‍ സെക്രട്ടറി ഹമീദ് കണിച്ചാട്ടില്‍ സ്വാഗതവും അഡ്വ. ഇസ്മായില്‍ നന്ദിയും പറഞ്ഞു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.