ദമ്മാം: അല്‍ഖൊസാമ ഇന്ത്യന്‍ സ്കൂള്‍ കായിക മേളക്ക് ആവേശകരമായ സമാപനം. ഫായിസ് അഹമ്മദ് ക്യാപ്റ്റനും ഷൈന്‍ സുരേന്ദ്രന്‍ വൈസ്ക്യാപ്റ്റനുമായ റൂബി ഹൗസ് ഓവറാള്‍ ചാമ്പ്യന്‍മാരായി. സഫയര്‍ ഹൗസ് രണ്ടാംസ്ഥാനവും ടോപാസ ്ഹൗസ ്മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ആരോണ്‍ ലെനിന്‍, ജോയല്‍ മാത്യുജോര്‍ജ്, സിയാദ് മുസ്തഫ, മുഹമ്മദ് അര്‍ഷാന്‍, സഹീര്‍ ബംഗ്ളോവാല, അമാന്‍ ബംഗ്ളോവാല എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ ്കരസ്ഥമാക്കി.
സൗദി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ മന്ത്രാലയത്തിലെഅസിസ്റ്റന്‍റ് പ്രോഗ്രാം ഡയറക്ടര്‍ ഹുസൈന്‍ ബിന്‍ ഈസ അല്‍മഖ്ബൂല്‍ മുഖ്യാതിഥിയായിരുന്നു. അസി. ഡയറക്ടര്‍ ശ്രീദേവി മേനോന്‍, ആവാദ് ഈസ, പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, അഡ്മിന്‍ മാനേജര്‍ റാസിഷൈക്ക് പരീത്, ഫഹാദ് അല്‍ അസ്മരി, ഹെഡ്മാസ്റ്റര്‍ നിയാസ് ചിറക്കര, വനിതാ വിഭാഗം കോഓഡിനേറ്റര്‍ ലീന ജോജി എന്നിവര്‍ സംബന്ധിച്ചു.
വിദ്യാര്‍ഥിനികള്‍ക്കായി നടന്ന പരിപാടിയില്‍ ഡ്യൂണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ മുദീറ ലാമിയ ബന്ദര്‍ അല്‍സാഇര്‍ വിദ്യാര്‍ഥിനികളില്‍ നിന്ന് സല്യുട്ട് സ്വീകരിച്ച് സംസാരിച്ചു. സ്കൂള്‍ ഹെഡ് ഗേള്‍ ഷാരോണ്‍ ഷാജു, വൈസ് ഹെഡ് ഗേള്‍ കാരെന്‍ സൈറ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂള്‍ ബാന്‍റ് ഹെഡ് ദിയ അംനയുടെ നേതൃത്വത്തില്‍ ബാന്‍റ് മേളം നടന്നു. ആംബര്‍ ഹൗസ് ഒന്നാം സ്ഥാനവും സഫയര്‍ ഹൗസ് രണ്ടാം സ്ഥാനം ടോപാസ് ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖിറാഅത്ത് ഹമാദ് ഹുസൈ്സനും പരിഭാഷ അമ്മാര്‍ ഖാനും നടത്തി. സ്കൂള്‍ ഹെഡ്ബോയ് കെവിന്‍ തോമസ് സ്വാഗതം പറഞ്ഞു. സ്പോര്‍ട്സ് ക്യാപ്റ്റന്‍ മുഹമ്മദ് നൂഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.