Posted On
date_range Updated On
date_range സൗദി എയര്‍ലൈന്‍സ് കാറ്ററിങ് വിഭാഗം സ്വദേശിവത്കരിക്കുന്നു
ജിദ്ദ: ജിദ്ദ വിമാനത്താവളത്തിലെ സൗദി എയര്‍ലൈന്‍സ് കാറ്ററിങ് വിഭാഗം സ്വദേശിവത്കരിക്കാനൊരുങ്ങുന്നു.
ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയവും എയര്‍ലൈന്‍സ് കമ്പനിയും ഇന്നലെ ചര്‍ച്ച നടത്തി. പ്രത്യേക പദ്ധതികള്‍ക്കുള്ള മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹീം അല്‍ശാഫിയുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന യോഗത്തില്‍ മക്ക മേഖല തൊഴില്‍ കാര്യ ഓഫീസ് മേധാവി അബ്ദുല്ല അല്‍ഉലയാന്‍, സൗദി എയര്‍ലൈന്‍സ് കാറ്ററിങ് എക്സിക്യൂട്ടീവ് മേധാവി വിജ്ദി അല്‍ഗുബാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്വദേശികളായ യുവതി, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന്‍െറ ഭാഗമായാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.