സിറിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത സ്വദേശിക്ക് ഏഴര വര്‍ഷം തടവ് 

റിയാദ്: സിറിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത സൗദി പൗരന് ഏഴര വര്‍ഷം തടവ്. റിയാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 
അല്‍ഖസീം മേഖലയില്‍ തടവു പുള്ളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണകൂടത്തിനെതിരെ പ്രകടനം നയിച്ച കേസിലും ഇയാള്‍ പ്രതിയാണ്. രണ്ട് കേസുകളും പരിഗണിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്. 
സൗദിില്‍ നിന്ന് തുര്‍ക്കിയിലത്തെി അവിടെ നിന്നാണ് ഇയാള്‍ സിറിയയിലേക്ക് പോയത്. ആഭ്യന്തര യുദ്ധത്തില്‍ സജീവമായ സായുധ സംഘങ്ങളിലൊന്നില്‍ ചേരുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 
സിറിയയിലേക്ക് പോകാന്‍ പണപ്പിരിവ് നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. യമനിലേക്ക് പോകാനും മറ്റും ഒരു വനിതയുള്‍പ്പെടെ ചിലര്‍ക്ക് സഹായം നല്‍കിയതായും കണ്ടത്തെിയിട്ടുണ്ട്. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് നാടു വിടുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി കോടതി വിധിയില്‍ പറയുന്നു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.