ജിദ്ദ: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് മാര്‍ച്ചിനുള്ളില്‍ വീട്ടുജോലിക്കാരുടെ പുതിയ റിക്രൂട്ട്മെന്‍റ് ആരംഭിക്കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. സോമാലിയ, ഇത്യോപ്യ, ഗിനിയ, ഛാഡ് എന്നീ രാജ്യങ്ങളുമായാണ് കരാര്‍ തയാറാകുന്നത്. റിക്രൂട്ട്മെന്‍റ് ചിലവുകള്‍ കുറക്കുക, മികച്ച സേവനം ലഭ്യമാക്കുക തുടങ്ങിയ മന്ത്രാലയത്തിന്‍െറ വ്യവസ്ഥകള്‍ പാലിക്കുന്ന രാജ്യങ്ങളില്‍നിന്ന് വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് തുടരും. ഈ രംഗത്ത് വ്യത്യസ്തമായ കഴിവുകളും ഭിന്ന അഭിരുചികളുമുള്ള ജോലിക്കാരുടെ സേവനം ലഭ്യമാക്കുന്ന പുതിയ രാജ്യങ്ങളെ കണ്ടത്തെുന്നതിനുള്ള ശ്രമം തുടരുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
രണ്ടു രാജ്യങ്ങളുമായി ഉടനെ കരാര്‍ ഒപ്പുവെക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അബല്‍ഖൈല്‍ പറഞ്ഞു. വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. അതോടൊപ്പം ജീവനക്കാരികളുടെ ആരോഗ്യവും ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരായിരിക്കുക തുടങ്ങിയ കാര്യങ്ങളും പുതിയ റിക്രൂട്ട്മെന്‍റിന്‍െറ ഭാഗമായി ഉറപ്പുവരുത്തും.
ഉടനെ കരാറില്‍ ഒപ്പുവെക്കുന്ന സോമാലിയയില്‍നിന്നുള്ള റിക്രൂട്ട്മെന്‍റിന്‍െറ ചിലവ് 6,000 നും 7,000 നും ഇടയില്‍ റിയാലായിരിക്കുമെന്നും അബല്‍ഖൈല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.