???????? ?????????????

കുഞ്ഞു ബശായിറിന്‍െറ ജീവന്‍ രക്ഷിക്കാന്‍ കരള്‍ പകുത്ത് നല്‍കി സൗദി നഴ്സ്

റിയാദ്: ആശുപത്രി കിടക്കയില്‍ മരണം കാത്ത് കിടന്ന കുരുന്നിന് കരള്‍ പകുത്ത് നല്‍കി 20 കാരിയായ സൗദി നഴ്സ്. അല്‍ജൗഫില്‍ നിന്നുള്ള അബീര്‍ അല്‍ അന്‍സിയാണ് തനിക്ക് പരിചയം പോലുമില്ലാത്ത കുഞ്ഞിന് കരളിന്‍െറ കഷ്ണം നല്‍കി മനുഷ്യ സ്നേഹത്തിന്‍െറ ഉദാത്ത മാതൃകയായത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബശായിര്‍ അല്‍റാശിദി എന്ന കുഞ്ഞ് കരളിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായി റിയാദിലെ അമീര്‍ സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയില്‍ കഴിയുന്ന വിവരം അന്‍സി അറിയുന്നത്. ബശായിറിന്‍െറ മാതാപിതാക്കളാണ് മകളുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട അന്‍സി കുഞ്ഞിന്‍െറ രോഗത്തിന്‍െറ വിശദ വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. അപ്രതീക്ഷിതമായി തങ്ങളുടെ കുഞ്ഞിനെ തേടി വന്ന ഫോണ്‍ വിളി ജീവന്‍ രക്ഷിക്കാനുള്ള വഴി തുറന്നു തരുമെന്ന് ആ മാതാപിതാക്കള്‍ അപ്പോള്‍ അറിഞ്ഞില്ല. എല്ലാ വിവരങ്ങളും അറിഞ്ഞതിന് ശേഷം ബശായിറിന്‍െറ ജീവന്‍ രക്ഷിക്കാന്‍ യുവതി സ്വമേധയ തയാറാവുകയായിരുന്നു. മകളുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അന്‍സിയുടെ രക്ഷിതാക്കള്‍ക്കും മറുത്തൊന്നും പറയാനായില്ല.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. കുഞ്ഞു ബശായിറിന് കരള്‍ പകുത്തു നല്‍കാന്‍ നൂറു കണക്കിന് കിലോ മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് അന്‍സി ആശുപത്രിയിലത്തെി. അപ്പോള്‍ മാത്രമാണ് എല്ലാം യാഥാര്‍ഥ്യമാണെന്ന് ബശായിറിന്‍െറ മാതാപിതാക്കള്‍ക്ക് വിശ്വാസമായത്. ഡിസംബര്‍ 28ന് ശസ്ത്രക്രിയ മേശയില്‍ അന്‍സിയുടെ കരളിന്‍െറ കഷ്ണം ബശായിറില്‍ തുന്നിച്ചേര്‍ത്തു. കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. ആശുപത്രിയില്‍ നിന്ന് അല്‍ജൗഫിലെ വീട്ടിലത്തെിയ അന്‍സിയെ തേടി ആരോഗ്യ മന്ത്രിയുടെ സന്ദേശമത്തെി. താന്‍ കണ്ടിട്ടുപോലുമില്ലാത്ത കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാന്‍ ഒന്നുമാലോചിക്കാതെ മുന്നോട്ടു വന്ന അന്‍സി മനുഷ്യത്വത്തിന്‍െറ മഹദ് മാതൃകയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. 20കാരിയുടെ മാനവ സേവക്ക് അര്‍ഹമായ ആദരം നല്‍കാനായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒരു നാടു മുഴുവനാണ് ഒഴുകിയത്തെിയത്.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.