സൗദി മാളുകളിലും സമ്പൂർണ സ്വദേശിവത്​കരണം: മലയാളികളുടെ തിരിച്ചുപോക്ക്​ ശക്​തമാവും

ജിദ്ദ: സൗദിയിൽ മാളുകളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതോടെ കേരളത്തിലേക്ക് സാധാരണ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടുള്ള തിരിച്ചുപോക്ക്  ശക്തമാകുമെന്ന് സൂചന.
 മലയാളികളുൾെപ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയിലെ അന്താരാഷ്ട്ര നിലവാരമുള്ള മാളുകളിലടക്കം ജോലി ചെയ്യുന്നത്. ഇവരെ പ്രതികൂലമായി ബാധിക്കുന്നതാണ് വരാൻ പോകുന്ന നിയമം. ഒരുപേക്ഷ മൊബൈൽ ഫോൺ മേഖലയിലെ സ്വദേശിവത്കരണം വിദേശികൾക്കുണ്ടാക്കിയ ജോലി നഷ്ടത്തെക്കാൾ വലുതായിരിക്കും മാളുകളിലെ നിതാഖാത്. എന്നു മുതലാണ് മാളുകളിൽ സ്വദേശിവത്കരണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. അതിനിടെ ബഖാലകളിലെ (പലചരക്കുകട) ജോലി  സ്വദേശിവത്കരിക്കണമെന്ന മുറവിളി ശക്തമായിരിക്കയാണ്. ബഖാലകളുൾപ്പെടെ ചെറുകിട വ്യാപാരമേഖലകൾ സ്വദേശികൾക്ക് മാത്രമായി ചുരുക്കണമെന്ന് സൗദി കൗൺസിൽ ഒാഫ് ചേംബേഴ്സ് കഴിഞ്ഞ ദിവസം ശക്തമായി ആവശ്യപ്പെട്ടിരിക്കയാണ്. 
ബിനാമി കച്ചവട സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നിലപാട്. ചെറുകിട വ്യവസായ മേഖല ത്വരിതപ്പെടുത്താൻ പ്രത്യേക ദൗത്യസേന രൂപവത്കരിക്കാൻ കൗൺസിൽ ഒാഫ് ചേംബേഴ്സ് തീരുമാനിച്ചിരിക്കയാണ്. വിശാലമായ സൗദി അറേബ്യയിലെ ഏത് ഉൾനാടുകളിലും മലയാളികളുടെ ബഖാലകൾ കാണാം. സ്പോൺസർമാർക്ക് കീഴിലാണ് ഇത്തരം സ്ഥാപനങ്ങളെങ്കിലും നടത്തിപ്പും ഉടമസ്ഥതയും വിദേശികൾക്കു തന്നെയാണ്. പലപ്പോഴും രണ്ടോ മൂന്നോ ജീവനക്കാരും ഇത്തരം സ്ഥാപനങ്ങളിലുണ്ടാവും. മലയാളി പ്രവാസികളിൽ നല്ലൊരു പങ്കും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. 
സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മാളുകളിൽ സെപ്റ്റംബർ 21 മുതൽ സമ്പൂർണ സ്വദേശിവത്കരണം വരുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അഖില സൗദി തലത്തിൽ ഇത് എന്നു മുതലാവും എന്നറിയാനാണ് വിദേശികൾ കാത്തിരിക്കുന്നത്. സൗദി അറേബ്യയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിെൻറ ഭാഗമായാണ് മിക്ക മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നത്. 
ഏറ്റവും പുതിയ സർവെ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.1 ആയി ഉയർന്നിട്ടുണ്ട്. ഒമ്പത് ലക്ഷത്തിലധികം സൗദികൾ രാജ്യത്ത് തൊഴിലില്ലാതെ കഴിയുന്നു എന്നാണ് കണക്ക്. ഇത് പരിഹരിക്കാൻ കടുത്ത നടപടികൾക്കാണ് രാജ്യം ശ്രമിക്കുന്നത്. ആരോഗ്യം, ഇൻഷുറൻസ്, റെൻറ് എ കാർ തുടങ്ങിയ മേഖലകളിൽ സ്വദേശിവത്കരണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.