Posted On
date_range Updated On
date_range സംയുക്ത സൈനികാഭ്യാസം: നാവിക സേന ഒരുങ്ങി
റിയാദ്: ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലനത്തിന് അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാനിരിക്കുന്ന സൗദി നാവിക സേന സജ്ജമായതായി നാവിക സേന കമാണ്ടര്‍ ലെഫ്. ജനറല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ഹുര്‍മൂസ് കടലിടുക്കിലാണ് സൈനികാഭ്യാസം നടക്കുന്നത്. യുദ്ധക്കപ്പലുകളും വിമാനങ്ങളും നാവിക സൈനികരും പങ്കെടുക്കും.
സമുദ്രാതിര്‍ത്തികളിലൂടെയുള്ള വെല്ലുവിളി നേരിടുന്നതിനാവശ്യമായ നൈപുണ്യം നേടുന്നതിനും പുതിയ സാങ്കേതിക വിദ്യകളും സൈനിക തന്ത്രങ്ങളും നേടിയെടുക്കുന്നതിനും സൈനികാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.