Posted On
date_range Updated On
date_range തബൂക്കില്‍ ഗോഡൗണ്‍ മേഖലയില്‍ തീ പിടിത്തം
തബൂക്ക്: തബൂക്കിലെ ഗോഡൗണ്‍ മേഖലയിലുണ്ടായ തീ പിടിത്തത്തില്‍ വീട്ടുപകരണങ്ങളും കാര്‍പറ്റുകളും സൂക്ഷിച്ച ഗോഡൗണ്‍ കത്തിനശിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഏകദേശം 1500 ചതുരശ്ര മീറ്റര്‍ ഏരിയ കത്തിനശിച്ചു.
സംഭവ സ്ഥലത്ത് കുതിച്ചത്തെിയ സിവില്‍ ഡിഫന്‍സ് വിഭാഗം മറ്റു ഗോഡൗണുകളിലേക്ക് പടര്‍ന്നു പിടിക്കാതെ നിയന്ത്രിച്ചതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി. തീപിടിത്തത്തിന്‍െറ കാരണം അന്വേഷിച്ചുവരികയാണെന്ന് തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വിഭാഗം ഒൗദ്യോഗിക വക്താവ് കേണല്‍ അബ്ദുല്‍ അസീസ് ബിന്‍ ഫര്‍ഹാന്‍ അല്‍ശംരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.