എന്‍ജിനീയര്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ  പ്രവൃത്തി പരിചയം; നിയമം പ്രാബല്യത്തില്‍ 

ജിദ്ദ: രാജ്യത്ത് ജോലിക്ക് വരുന്ന എന്‍ജിനീയര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതായി എന്‍ജിനീയേഴ്സ് കൗണ്‍സില്‍ ഭരണ സമിതി അധ്യക്ഷന്‍ ഡോ. ജമീല്‍ ബുഖ്ആവി പറഞ്ഞു. 
വിശദമായ പഠനത്തില്‍ 10000ത്തോളം വിദേശ എന്‍ജിനീയര്‍മാര്‍ തൊഴില്‍ പരിചയമില്ലാത്തവരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന മുഴുവന്‍ എന്‍ജിനീയര്‍മാരുടെയും യോഗ്യത സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമേ രാജ്യത്തേക്ക് പ്രവേശിക്കാനാവൂ. ഇന്‍റര്‍വ്യൂ നടപടികള്‍ കൗണ്‍സിലിന് കീഴില്‍ നടന്നുവരികയാണ്. രാജ്യത്ത് വന്ന ശേഷം പഠിക്കുന്ന എന്‍ജിനീയര്‍മാരെ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നടപടികള്‍ സ്വീകരിച്ചതിനു ശേഷം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കുറഞ്ഞിട്ടുണ്ട്. 
വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റുകളുമായി ഇനി സൗദിയിലേക്ക് കടക്കുക അസാധ്യമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ യോഗ്യതകള്‍ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന വേളയില്‍ പരിശോധിക്കും. സര്‍ട്ടിഫിക്കറ്റ് കാലാവധി മൂന്നു വര്‍ഷമാണ്. യോഗ്യതയില്ലാത്തവര്‍ വരികയും എന്‍ജിനീയറിങ് ജോലികളിലേര്‍പ്പെടുകയും ചെയ്യുന്നതായി ശ്രദ്ധയിപ്പെട്ടാല്‍ ഇവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. ഇതിനു പൊലീസുമായി ധാരണയുണ്ട്. ഇപ്പോള്‍ സ്വദേശികളായ എന്‍ജിനീയര്‍മാര്‍ക്ക് സഹായമെന്നോണം മാസാന്തം 4000 റിയാല്‍ ചുരുങ്ങിയത് നാല് വര്‍ഷം നല്‍കാന്‍ മാനവ വിഭവ ശേഷി ഫണ്ടുമായി കൗണ്‍സില്‍  ധാരണയില്‍ ഒപ്പുവെച്ചിട്ടുണ്ട് സ്വദേശികളായ എന്‍ജിനീയര്‍മാരെ ഉപയോഗപ്പെടുത്താനുള്ള അവസരമാണിത്. ഇതിനായി സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് സൗജന്യ പരിശീലനം നല്‍കുമെന്നും സൗദി എന്‍ജിനിഴേയ്സ് കൗണ്‍സില്‍ ഭരണ സമിതി അധ്യക്ഷന്‍ പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.