തൂക്കുമരം കാത്ത് ഇറാഖില്‍  ഒമ്പത് സൗദി തടവുകാര്‍

റിയാദ്: തൂക്കുമരം കാത്ത് ഒമ്പത് സൗദി പൗരന്മാര്‍ ഇറാഖി തടവില്‍ കഴിയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ വധശിക്ഷക്ക് വിധേയരാക്കിയ മൂന്ന് സൗദികള്‍ക്ക് പുറമെയാണ് അടുത്ത ദിവസം വിധി നടപ്പാക്കാന്‍ സാധ്യതയുള്ള ഒമ്പതുപേര്‍ ബഗ്ദാദിന് സമീപത്തെ നാസിറിയ്യ ജയിലില്‍ കഴിയുന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ഇറാഖി തടവില്‍ കഴിയുന്ന സൗദി പൗരന്മാര്‍ക്ക് നീതി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനും നിയമത്തില്‍ ഇളവുവരുത്താനും സൗദി അധികൃതര്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇത് ലക്ഷ്യംകാണാനുള്ള സാധ്യത കുറവാണ്. ഫഹദ് അല്‍അനസി, മുഹമ്മദ് ആല്‍ഉബൈദ്, മാജിദ് അല്‍ബുഖ്മി, ഫൈസല്‍ അല്‍ഫറജ്, ബതാല്‍ അല്‍ഹര്‍ബി, അലി അശ്ശഹ്രി, അലി അല്‍ഖഹ്താനി, ഹമദ് അല്‍യഹ്യ, അബ്ദുറഹ്മാന്‍ അല്‍ഖഹ്താനി എന്നിവരാണ് വധശിക്ഷ കാത്തുകഴിയന്നവര്‍. 
മുന്‍പ്രസിഡന്‍റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ അതേ തൂക്കുമരത്തിലാണ് ഇവരുടെയും ശിക്ഷ നടപ്പാക്കുക. അബ്ദുല്ല ശന്‍ഖീതി, അബ്ദുല്ല അസ്സാം, ബദര്‍ അശ്ശഹ്രി എന്നിവരെ കഴിഞ്ഞ മാസങ്ങളില്‍ ഇതേസ്ഥലത്തുവെച്ച് തൂക്കിലേറ്റിയിരുന്നു. കൂടാതെ നാസിര്‍ അദ്ദൂസരി, അലി മുഹമ്മദ് അല്‍ഹബാബി എന്നിവര്‍ ഇറാഖി ജയിലില്‍ വെച്ച് ആരോഗ്യാവസ്ഥ മോശമായതിനത്തെുടര്‍ന്ന് മരണപ്പെടുകയും ചെയ്തിരുന്നു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.