ദമ്മാം: സൗദിയിലെ സമ്പദ്ഘടന അടുത്ത ആറുമാസവും നിലവിലെ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാവുമെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി മറികടക്കാന്‍ നിരവധി തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നാണ് സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്സിന്‍െറ മാസാന്ത റിപ്പോര്‍ട്ടിലുള്ളത്.
ആഗോളതലത്തില്‍ എണ്ണ വിലയുടെ തകര്‍ച്ച സൗദിയുടെ സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്.
വന്‍കിട കരാര്‍ സ്ഥാപനങ്ങള്‍ പോലും ഇതിനെ മറികടക്കാന്‍ വിയര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിരവധി കരാറുകള്‍ ഇതിനകം നിര്‍ത്തലാക്കി കഴിഞ്ഞു. പ്രമുഖ സാമ്പത്തിക സ്ഥാപനമായ നാഷണല്‍ കമേഴ്സ്യല്‍ ബാങ്കിന്‍െറ ഈവര്‍ഷം ആഗസറ്റ്് മാസത്തിലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം 14. 56 ബില്യന്‍ റിയാലിന്‍െറ കരാറുകളാണ് റദ്ദാക്കിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ പോലും നിരവധി പദ്ധതികള്‍ നിര്‍ത്തി വെക്കുകയും, മറ്റു ചിലത് ചുരുക്കിയ തുകക്ക് പുതുക്കുകയും ചെയ്തു.
സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്സ് റിപ്പോര്‍ട്ടനുസരിച്ച് അറുനൂറിലധികം കരാര്‍ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുന്നുണ്ട്. കരാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ആറുമാസമായി വന്‍ സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ പരാതിയും കൊടുത്തിട്ടുണ്ട്. പരാതി ഒഴിവാക്കാന്‍ തൊഴിലാളികളെ ഒഴിവാക്കുകയേ മാര്‍ഗമുള്ളൂ എന്നാണ് വ്യവസായികളുടെ റിപ്പോര്‍ട്ട് പറയുന്നത്. സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കിയ ശമ്പളം വെട്ടി ചുരുക്കല്‍ പ്രക്രിയ സ്വകാര്യ മേഖലയിലും നടപ്പാക്കേണ്ടി വരുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.