Posted On
date_range Updated On
date_range അല്‍ഐന്‍ മരുപ്പച്ച വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ പദ്ധതി
അബൂദബി: അല്‍ഐന്‍ മരുപ്പച്ച ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് മറ്റു ചരിത്ര-വാസ്തുശില്‍പ നാഴികക്കല്ലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും.
വിനോദഞ്ചാരികള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാക്കുന്ന തരത്തില്‍ അല്‍ഐന്‍ മരുപ്പച്ചയെ മാറ്റിയെടുക്കാന്‍ അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അബൂദബി കിരീടാവകാശിയുടെ കാര്യാലയത്തോട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരുപ്പച്ചയുടെ സവിശേഷതകളും ചരിത്രപ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും കേന്ദ്രം ഒരുക്കുക. അല്‍ഐനിന്‍െറ സാമ്പത്തിക, സാമൂഹിക, വികസന പ്രക്രിയകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തി എന്ന നിലയില്‍ ഈ മരുപ്പച്ചകള്‍ക്ക് ഏറെ പ്രാധാന്യമാണ് അറബികള്‍ നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.