സ്​പോൺസറെ വെട്ടികൊലപ്പെടുത്തിയ വേലക്കാരി പിടിയിൽ

മക്ക: സ്​പോൺസറെ വെട്ടികൊലപ്പെടുത്തി രക്ഷപ്പെട്ട വേലക്കാരി പൊലീസ്​ പിടിയിലായി. 
ഞായറാഴ്ച മക്കയിലെ ശറാഅയിൽ സ്​പോൺസറായ സ്​ത്രീയെ വെട്ടികൊലപ്പെടുത്തിയ ഫിലിപൈൻസുകാരിയെ മക്കയിൽ കഅ്ബക്ക് സമീപത്ത് നിന്നാണ് ഹറം സുരക്ഷ പ്രത്യേക സേന പിടികൂടിയത്. 
കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചയുടൻ വിവരം ഹറം സുരക്ഷസേനക്ക് നൽകിയിരുന്നതായി കേണൽ സാമിഹ് അൽസലമി വ്യക്തമാക്കി. 
കുറ്റാന്വേഷണ വിഭാഗവും പ്രത്യേകിച്ച് വനിത ഉദ്യോഗസ്​ഥരും നിരീക്ഷണം ശക്തമാക്കിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വേലക്കാരി പിടിയിലായി. തുടർ നടപടികൾക്കായി ശറാഅ പൊലീസിന് കൈമാറിയതായും ഹറം സുരക്ഷ സേന വക്താവ് പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.