റമദാനില്‍ ഹറമിലെ 210 കവാടങ്ങളും തുറന്നിടും

മക്ക: റമദാനില്‍ ഹറമിലെ മുഴുവന്‍ കവാടങ്ങളും മുഴുസമയം തുറന്നിടുമെന്ന് ഹറം കവാടം ഓഫീസ് അറിയിച്ചു.
ഹറം കവാടങ്ങളുടെ എണ്ണം മൊത്തം 210 ആയിട്ടുണ്ട്. 68 എണ്ണം മുഴുവസമയം തുറന്നിട്ടുണ്ട്. ഹറമിനകത്തെ തിരക്കിന്‍െറ തോത് അറിയിക്കുന്നതിന് കവാടങ്ങളില്‍ ചുവപ്പും പച്ചയും നിറങ്ങളിലുള്ള ലൈറ്റുകളോട് കൂടി ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് കോണികള്‍ ഒരുക്കി. ഏകദേശം 20 ഓളം കവാടങ്ങള്‍ വികലാംഗകര്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഉന്തുവണ്ടികള്‍ക്കായി പാതകളും സ്ത്രീകള്‍ക്കായി പ്രത്യേക സ്ഥലങ്ങളും ഒരുക്കി.
പ്രവേശന കവാടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതിനുള്ള ആളുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആളുകള്‍ക്ക് പ്രയാസമുണ്ടാക്കുന്നതും ഹറമിന്‍െറ വൃത്തിക്കും വിശുദ്ധിക്കും കോട്ടമുണ്ടാക്കുന്നതുമായ സാധനങ്ങളും ഭക്ഷ്യപദാര്‍ഥങ്ങളും പ്രവേശന കവാടങ്ങളില്‍ തടയും. ബേബി വാക്കറുകള്‍ ഹറമിനകത്തേക്ക് കടത്തിവിടില്ല. ലഗേജുകള്‍ക്ക് പുറത്ത് പ്രത്യേക സ്ഥലമൊരുക്കിയിട്ടുണ്ട്. അതുപയോഗപെടുത്തണം. നമസ്കാരം കഴിഞ്ഞയുടനെ അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നത് പ്രവേശന കവാടങ്ങളില്‍ തിരക്കിന്് കാരണമാകും.
കവാടങ്ങളിലെ ജോലിക്കാരുമായി സഹകരിക്കണമെന്നും ഹറം കവാട ഓഫീസ് അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.