മൊബൈല്‍ മേഖല സൗദിവത്കരണം; ‘മൊബൈല്‍ വിവര കേന്ദ്രം’ തുറന്നു  

റിയാദ്: മൊബൈല്‍ ഫോണ്‍ കടകളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി സ്വദേശി യുവതി, യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനും ഈ മേഖലയിലുള്ള ജോലി സാധ്യതകള്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിനും തൊഴില്‍ മന്ത്രാലയം ‘മൊബൈല്‍ വിവര കേന്ദ്രം’ തുറന്നു. പ്രത്യേകം തയാറാക്കിയ ബസിനകത്താണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികൃതര്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. മൊബൈല്‍ മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് ഈ ബസിനുള്ളിലെ കൗണ്ടറുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും.

മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളില്‍ പരിശീലനം ലഭ്യമാകുന്ന കേന്ദ്രങ്ങളും അത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമൊക്കെ ബസിനകത്തെ കൗണ്ടറില്‍ നിന്ന് അറിയാനാവും. സ്വന്തമായി മൊബൈല്‍ കടകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ വായ്പ നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭ്യമാക്കാനും 3000 റിയാല്‍ ശമ്പളം നല്‍കാനും നടപടികള്‍ സ്വീകരിച്ചതായും കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് അറിയിച്ചിരുന്നു. റിയാദിലെ മൊബൈല്‍ ബസ് പരിശീലന കേന്ദ്രത്തില്‍ നിരവധി പേരാണ് സംശയ നിവാരണത്തിനും മറ്റുമായി എത്തിയത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.