പ്രമുഖ നിര്‍മാണ കമ്പനിയില്‍ നിന്ന്  ജീവനക്കാര്‍ നാടു പിടിക്കുന്നു 

ജിദ്ദ: പ്രമുഖ നിര്‍മാണ കമ്പനിയില്‍ നിന്ന് എക്സിറ്റില്‍ പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ശമ്പളകുടിശ്ശിക കൂടിയതിനെ തുടര്‍ന്നതും ജോലി നഷ്ടപ്പെട്ടതുമാണ് നാട്ടിലേക്ക് പോകാന്‍ തൊഴിലാളിളെ നിര്‍ബന്ധിതരാക്കിയത്. കമ്പനിക്ക് കീഴിലെ വിവിധ ശാഖകളില്‍ നിന്ന് നിരവധി തൊഴിലാളികളാണ് എക്സിറ്റ് നടപടികള്‍ക്കായി ജിദ്ദയിലെ മുഖ്യ ആസ്ഥാനത്തത്തെുന്നത്. ഏകദേശം അരലക്ഷത്തോളം ആളുകള്‍ക്ക് ഇതിനകം എക്സിറ്റ് വിസ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.  സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവും ആനുകൂല്യങ്ങളും വൈകാന്‍ കാരണമായി പറയപ്പെടുന്നത്. ഫൈനല്‍ എക്സിറ്റില്‍ തിരിച്ചുപോവുകയോ ശബളവും ആനുകൂല്യങ്ങളും ലഭിക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതര്‍ തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. കുടിശ്ശികയും ആനുകൂല്യങ്ങളും മുഴുവന്‍ ലഭിക്കണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സൗദിയിലെ നഗരങ്ങളില്‍ വന്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന കമ്പനിക്ക് കീഴിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്്. ഏകദേശം മൊത്തം രണ്ട് ലക്ഷം തൊഴിലാളികള്‍ കമ്പനിക്ക് കീഴിലുണ്ടെന്നാണ് കണക്ക്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.